മാഹി: മയ്യഴി മഹോത്സവത്തിന്‍െറ ഭാഗമായി കാഴ്ച 2015 ഫോട്ടോ പ്രദര്‍ശനം മാഹി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ തുടങ്ങി. ചലച്ചിത്ര-സീരിയല്‍ മേഖലകളിലും പരസ്യരംഗത്തും പ്രവര്‍ത്തിക്കുന്ന ഛായാഗ്രാഹകന്‍ ആഷിക് മാഹിയുടെയും പുരാതനവും ആധുനികവുമായ പുതുച്ചേരി കാഴ്ചകളിലൂടെ അറിയപ്പെടുന്ന ഗോപാല്‍ ശങ്കറിന്‍െറയും 30 വീതം ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ എം. രാഘവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ മുന്‍ ചെയര്‍മാന്‍ രമേശ് പറമ്പത്ത്, ആഷിക് മാഹി, ഗോപാല്‍ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ഇന്‍ചാര്‍ജ് ഒ. പ്രദീപ് കുമാര്‍ സ്വാഗതവും സംഘാടക സമിതി കോഓഡിനേറ്റര്‍ ഡോ. പി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. പ്രദര്‍ശനം 26ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.