കണ്ണൂര്‍: ശുചിത്വകാര്യത്തില്‍ മുന്നിലാണെങ്കിലും മാലിന്യ സംസ്കരണത്തില്‍ മലയാളികള്‍ പിറകിലാണെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. കണ്ണൂര്‍ തെക്കീബസാര്‍ മക്കാനിക്ക് സമീപത്തെ ആനക്കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യ നിക്ഷേപം കാരണം ജലാശയങ്ങളും കുളങ്ങളും അനുദിനം മലിനമാവുകയാണ്. ‘സഹസ്ര സരോവരം’ പദ്ധതിയില്‍ സംസ്ഥാനത്ത് 1000 കുളങ്ങള്‍ നവീകരിക്കും. ആനക്കുളം നവീകരണം ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പിന്നീട് സംരക്ഷിക്കേണ്ട ചുമതല നാട്ടുകാര്‍ക്കാണ്. ചിറക്കല്‍ കുളത്തിന്‍െറ ഉടമസ്ഥാവകാശം നിലനിര്‍ത്തി പൊതുസമൂഹത്തിന് ഗുണകരമാകും വിധം സംരക്ഷിക്കാനാകണമെന്നും മന്ത്രി പറഞ്ഞു. എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സബ്കലക്ടര്‍ നവ്ജോത് ഖോസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ. ശ്രീമതി എം.പി മുഖ്യാതിഥിയായി. മേയര്‍ ഇ.പി. ലത, ഡെപ്യൂട്ടി മേയര്‍ സി. സമീര്‍, അസി.കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, എ.ഡി.എം ഒ. മുഹമ്മദ് അസ്ലം, വെള്ളോറ രാജന്‍, കെ.പി. സുധാകരന്‍, സി.പി. സന്തോഷ്, എം.പി. മുഹമ്മദലി, ഏറമ്പള്ളി രവീന്ദ്രന്‍, ഇ. സോമന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ സ്വാഗതവും കൗണ്‍സിലര്‍ ഇ. ബീന നന്ദിയും പറഞ്ഞു. ‘ഓപറേഷന്‍ അനന്ത’ പദ്ധതിയില്‍ രണ്ടു കോടി രൂപ ചെലവിട്ടാണ് കുളം നവീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.