ചൊക്ളിയില്‍ വീട്ടുകിണറ്റില്‍ പെട്രോള്‍

ചൊക്ളി: ചൊക്ളി രജിസ്ട്രാര്‍ ഓഫിസിനടുത്തുള്ള വീട്ടുകിണറ്റില്‍ പെട്രോള്‍ കലര്‍ന്ന വെള്ളം. ‘ചന്ദ്രകാന്ത’ ത്തിലെ ലളിതാ രാമചന്ദ്രന്‍െറ വീട്ടുകിണറ്റിലാണ് പെട്രോള്‍ ഉറവയായി വരുന്നത്. വീടിനു മുന്നിലെ പമ്പില്‍നിന്ന് പെട്രോള്‍ ഭൂമിക്കടിയിലൂടെ ചാല്‍കീറി വരുന്നതാവാമെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടിലും പരിസരത്തും പെട്രോളിന്‍െറ രൂക്ഷഗന്ധം പരന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അബദ്ധത്തില്‍ തീക്കനല്‍ കിണറ്റില്‍ വീണപ്പോള്‍ തീ മുകളിലേക്ക് പടര്‍ന്നിരുന്നു. പെട്രോള്‍ ഉറവ നിര്‍ത്താന്‍ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ ചൊക്ളി പൊലീസ്, മനുഷ്യാവകാശ കമീഷന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.