പടന്ന: ഗവ. ഹോസ്പിറ്റലിന് സമീപമുള്ള യു.പി.സി ക്വാര്‍ട്ടേഴ്സിനുനേരെ സാമൂഹിക ദ്രോഹികളുടെ ആക്രമണം. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ആറ് തൊഴിലാളി കുടുംബങ്ങളാണ് ആറ് റൂമുകളിലായി ഇവിടെ താമസിക്കുന്നത്. എല്ലാ റൂമുകളും പുറത്തുനിന്ന് പൂട്ടിയ അക്രമികള്‍ പുറത്തെ അയയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചിട്ട് മുകളില്‍ ഭക്ഷണ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞു. വരാന്തകളിലുണ്ടായിരുന്ന ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, പണിയായുധങ്ങള്‍ എന്നിവ പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. സൈക്കിള്‍ അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. രണ്ട് മാസത്തോളമായി രാത്രിയില്‍ ജനലിനും വാതിലിനും അടിക്കുന്നതും വാതില്‍ പുറത്തുനിന്ന് പൂട്ടുന്നതും പതിവാണെന്ന് താമസക്കാര്‍ പറയുന്നു. ചന്തേര എസ്.ഐ ടി.പി. ശശിധരന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കുറച്ച് ദിവസം മുമ്പ് ഇവിടെ താമസിക്കുന്ന ഒരു തൊഴിലാളിക്ക് പടന്ന സ്വദേശിയില്‍നിന്ന് മര്‍ദനമേറ്റിരുന്നു. സംഭവവുമായി ആക്രമണത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.