ഐ.എസ് റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട്: ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് തുടങ്ങി

നെടുമ്പാശ്ശേരി: ഐ.എസ് എന്ന തീവ്രവാദ സംഘടന പശ്ചിമബംഗാളില്‍നിന്നുള്ള യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനത്തിനായി റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളുടെയും വിശദ കണക്കെടുപ്പ് തുടങ്ങി. രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. തിങ്കളാഴ്ച കേന്ദ്ര-സംസ്ഥാന-ജില്ലാ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ പ്രധാനമായും കണക്കെടുപ്പിനുവേണ്ടിയാണ് ഉപയോഗപ്പെടുത്തിയത്. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്നിടങ്ങളില്‍ രാത്രികാല റോന്തുചുറ്റലിന് പൊലീസിനും പ്രത്യേക നിര്‍ദേശം നല്‍കി.ഏതെങ്കിലും തരത്തിലുളള തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവരണം. എന്നിട്ട് അവരുടെ താമസസ്ഥലമുള്‍പ്പെടെ വിവരങ്ങള്‍ ശരിയാണോയെന്ന് അതത് സ്റ്റേഷന്‍ പരിധിയിലെ പൊലീസുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുന്നതിനും നിര്‍ദേശമുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവള ടെര്‍മിനലുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ഇതര സംസ്ഥാനക്കാര്‍ക്ക് പഞ്ചിങ് രജിസ്റ്റര്‍ ഏര്‍പ്പെടുത്തണമെന്നും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പാസ് നല്‍കിയിട്ടുള്ള ഏരിയ വിട്ടുപോകുന്നുണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്.പെരുമ്പാവൂര്‍ മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതര സംസ്ഥാനക്കാര്‍ക്കിടെ ജനമൈത്രി പൊലീസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, വേണ്ടത്ര അംഗബലം പൊലീസില്‍ ഇല്ലാത്തതിനാല്‍ ഇത് ശരിയായ വിധത്തില്‍ നടപ്പാക്കാന്‍ കഴിയുന്നില്ളെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.