കണ്ണൂര്‍: ആധുനിക സമൂഹം കുട്ടികള്‍ക്ക് ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ വിളിച്ചോതി ബാലാവകാശ കമീഷന്‍െറ ചൈല്‍ഡ് റൈറ്റ്സ് എക്സ്പ്രസ്. അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ കമീഷന്‍ ചൈല്‍ഡ്ലൈനിന്‍െറ സഹകരണത്തോടെ തയാറാക്കിയ പ്രദര്‍ശന വാഹനം ജില്ലയില്‍ വിവിധ സ്ഥലങ്ങളിലത്തെി. രാവിലെ തലശ്ശേരി സാന്‍ജോസ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ സബ് കലക്ടര്‍ നവജോത് ഖോസയാണ് ജില്ലയിലെ പര്യടനം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന്് തലശ്ശേരി കോട്ട, കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍, തളിപ്പറമ്പ് സര്‍സയ്യിദ് സ്കൂള്‍, പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വാഹനം നിര്‍ത്തി പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രദര്‍ശനം കാണാന്‍ അവസരമൊരുക്കി. 1989ല്‍ ഐക്യരാഷ്ട്രസഭ ആവിഷ്കരിച്ചതും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഒപ്പുവെച്ചതുമായ കുട്ടികളുടെ അവകാശ ഉടമ്പടി, ഇന്ത്യന്‍ ഭരണഘടന കുട്ടികള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍, 1986ലെ ബാലവേല നിരോധന നിയമം, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങള്‍, 2009ലെ വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയവയിലെ പ്രധാന വ്യവസ്ഥകള്‍ എക്സ്പ്രസ് പറഞ്ഞുതരുന്നു. ജനിച്ചുവീഴുന്ന കുഞ്ഞിന് മുലപ്പാലും രോഗപ്രതിരോധ മരുന്നുകളും ലഭിക്കാനുള്ള അതിജീവനാവകാശം മുതല്‍ കുട്ടികള്‍ക്കുള്ള സംരക്ഷണാവകാശവും താന്‍ വളര്‍ന്നുവരുന്ന സമൂഹത്തിലെ വിവിധ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്താവകാശവും ഉന്നമനാവകാശവും വിവരിക്കുന്നു. നവംബര്‍ 14ന് തിരുവനന്തപുരത്ത് സാമൂഹികനീതി മന്ത്രി എം.കെ. മുനീറാണ് വാഹനം ഫ്ളാഗ് ഓഫ് ചെയ്തത്. തലശ്ശേരിയില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ ജില്ലാ ശിശുക്ഷേമസമിതി ചെയര്‍മാന്‍ മാത്യു തെള്ളിയില്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ ഇന്‍ചാര്‍ജ് രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സിവില്‍ സ്റ്റേഷനില്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍, ശിശുക്ഷേമസമിതി അംഗം പി.സി.വി. ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍ ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍മാരായ ജോബിള്‍ ജോസ്, ആല്‍ഫസ് മാത്യു, കെ.ടി. അമൃത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് ചൈല്‍ഡ് ലൈനിന്‍െറ രക്ഷാബന്ധന്‍ ബാന്‍ഡ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.