മയ്യഴി മഹോത്സവം: ദക്ഷിണേന്ത്യന്‍ ചിത്രകലാ ക്യാമ്പ് തുടങ്ങി

മാഹി: മയ്യഴി മഹോത്സവത്തിന്‍െറ ഭാഗമായി പുതുച്ചേരി വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന ദ്വിദിന ദക്ഷിണേന്ത്യന്‍ ചിത്രകലാ ക്യാമ്പ് വര്‍ണം 2015ന് വര്‍ണശബളമായ തുടക്കം. പുഴയോര നടപ്പാതയിലത്തെിയ നൂറുകണക്കിന് ചിത്രകലാസ്വാദകരെ സാക്ഷിനിര്‍ത്തി ഇ. വത്സരാജ് എം.എല്‍.എ, കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസിന് കാന്‍വാസ് കൈമാറി. തുടര്‍ന്ന് നടന്ന സമ്മേളനം ചിത്രകാരന്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഇ. വത്സരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടര്‍ സെല്‍വന്‍ മേലൂര്‍ ചിത്രകാരന്മാരെ പരിചയപ്പെടുത്തി. റീജനല്‍ അഡ്മിനിസ്ട്രേറ്റര്‍ മംഗലാട്ട് ദിനേശ് സ്വാഗതവും ശ്രീകുമാര്‍ ഭാനു നന്ദിയും പറഞ്ഞു. കെ. മുരളീധരന്‍, ഇ. വത്സരാജ് എം.എല്‍.എ, കെ.എ. ഫ്രാന്‍സിസ്, ശേഖര്‍ അയ്യന്തോള്‍ എന്നിവര്‍ ഒരേ കാന്‍വാസില്‍ ആദ്യ ചിത്രം പൂര്‍ത്തിയാക്കിയത് പുതുമയായി. പുതുച്ചേരി, ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ 40ഓളം ചിത്രകാരന്മാരാണ് ക്യാമ്പില്‍ പങ്കെടുക്കു ന്നത്.ക്യാമ്പ് 21ന് വൈകീട്ട് അഞ്ചിന് സമാപിക്കും. ക്യാമ്പില്‍ രൂപംകൊണ്ട ചിത്രങ്ങളുടെ പ്രദര്‍ശനം 22, 23 തീയതികളില്‍ മാഹി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 21ന് വൈകീട്ട് അഞ്ചിന് മയ്യഴിയിലെ വിവിധ മഹിളാ സമാജങ്ങളുടെ സഹകരണത്തോടെ നടത്തുന്ന മെഗാ തിരുവാതിര പുഴയോര നടപ്പാതയില്‍ അരങ്ങേറും. 29, 30, ഡിസംബര്‍ ഒന്ന് തീയതികളില്‍ മഹോത്സവത്തിന്‍െറ പ്രധാന പരിപാടികള്‍ പ്ളാസ് ദ ആംസില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.