വളപട്ടണം റെയില്‍വേ പാലത്തിനടിയില്‍ പകലും മണലൂറ്റ്; തോണികള്‍ പിടിച്ചു

പാപ്പിനിശ്ശേരി: വളപട്ടണം റെയില്‍വേ പാലത്തിനടിയില്‍ പകലും ഒരു നിയന്ത്രണവുമില്ലാതെ വ്യാപക മണലൂറ്റ്. വെള്ളിയാഴ്ച ഉച്ചയോടെ മണലൂറ്റുകയായിരുന്ന നാലു തോണികള്‍ പൊലീസ് പിടികൂടി. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയും കോസ്റ്റ്ഗാര്‍ഡ് സി.ഐ രത്നകുമാറും നേതൃത്വം നല്‍കിയ സംഘമാണ് തോണികള്‍ പിടികൂടിയത്. മണലൂറ്റ് സംഘത്തില്‍ പെട്ട ബിഹാര്‍ സ്വദേശി വികാസിനെ പിടികൂടിയെങ്കിലും മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. വളപട്ടണം റെയില്‍വേ പാലത്തിനടിയിലെ അനധികൃത മണലൂറ്റ് പാലത്തിന്‍െറ ബലക്ഷയത്തിനു കാരണമാകുന്നതായുള്ള വിദഗ്ധ റിപ്പോര്‍ട്ടിനിടയിലാണ് പ്രദേശത്ത് തകൃതിയായ മണലൂറ്റ് നടക്കുന്നത്. രാത്രികാലത്തും പകലും ഒരുപോലെ പാലത്തിനരികില്‍ അനധികൃത മണലൂറ്റ് സംഘം കൈയടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.