നടുവില്‍: ഏറ്റെടുക്കാന്‍ സ്കൂളുകള്‍ തയാറാവാത്തതുമൂലം തളിപ്പറമ്പ് നോര്‍ത് ഉപജില്ലാ സ്കൂള്‍ കലോത്സവം നടത്തിപ്പ് വൈകുന്നു. നറുക്കെടുപ്പില്‍ ഏല്‍പ്പിക്കപ്പെട്ട സ്കൂളും ഏറ്റെടുക്കാന്‍ തയാറല്ളെന്ന് അറിയിച്ചതോടെ ആതിഥേയരെ തേടി ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് നെട്ടോട്ടമോടുകയാണ്. ഭാരിച്ച സാമ്പത്തിക ചെലവും അധ്വാന നഷ്ടവുമാണ് സ്കൂളുകള്‍ പിന്നോട്ട് പോവുന്നത്. ഉപജില്ലക്ക് കീഴിലെ 106 സ്കൂളുകളില്‍ നിന്നായി 4000ത്തോളം പ്രതിഭകള്‍ പങ്കെടുക്കുന്ന പരിപാടിയാണ് വൈകുന്നത്. കലോത്സവത്തിന്‍െറ നടത്തിപ്പിനും മറ്റുമായി വരുന്ന സാമ്പത്തിക ചെലവും അധ്യയന നഷ്ടവും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഏറ്റെടുത്ത് നടത്താന്‍ സ്കൂളുകള്‍ തയാറാവാത്തത്. ഇതേ തുടര്‍ന്ന് നറുക്കെടുപ്പ് നടത്തി സ്കൂളിനെ തീരുമാനിച്ചുവെങ്കിലും ഇവരും പിന്മാറി. നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് നറുക്ക് വീണത്. എന്നാല്‍, ഇവിടെ കെട്ടിട നിര്‍മാണം നടക്കുന്നതിനാല്‍ ഒഴിവാക്കി തരണമെന്ന് സ്കൂള്‍ പി.ടി.എ അഭ്യര്‍ഥിക്കുകയായിരുന്നു. അറബിക്, സംസ്കൃതം വിഭാഗത്തിന് ഉള്‍പ്പെടെ കലോത്സവത്തിനായി 10ഓളം സ്റ്റേജുകള്‍, 4000ത്തോളം പേര്‍ക്ക് ഭക്ഷണം, വിധികര്‍ത്താക്കള്‍ക്ക് തുക അടക്കം വിവിധ ഇനങ്ങളിലായി 10ലക്ഷത്തോളം രൂപ കലോത്സവ നടത്തിപ്പിനായി ചെലവ് വരും, ഇതിന്‍െറ നാലിലൊന്നാണത്രെ വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുക. ബാക്കി തുക സംഘാടക സമിതി പിരിവിലൂടെയും മറ്റും കണ്ടത്തെണം. ഇതാണ് സ്കൂളുകളെ പിന്നോട്ടടിപ്പിക്കുന്ന മുഖ്യ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.