തലശ്ശേരി: മയ്യഴി മഹോത്സവത്തിനെതിരെ സി.പി.എം മാഹി, പള്ളൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ രംഗത്ത്. മഹോത്സവവും ഇ. വത്സരാജ് എം.എല്‍.എയുടെ 25ാം വാര്‍ഷികാഘോഷവും വെവ്വേറേ നടത്തണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മയ്യഴി മഹോത്സവത്തിന് 35 ലക്ഷം രൂപയും എം.എല്‍.എയുടെ 25ാം വാര്‍ഷികാഘോഷത്തിന് 27 ലക്ഷം രൂപയുമാണ് പുതുച്ചേരി സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, രണ്ട് പരിപാടികള്‍ക്കും ഒൗദ്യോഗികതലത്തില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ ഭാരവാഹികളായ സര്‍ക്കാര്‍ അംഗീകാരത്തോടെയുള്ള കമ്മിറ്റികള്‍ ഇല്ല. സര്‍ക്കാര്‍ അനുവദിച്ച സംഖ്യക്ക് പുറമെ ഭീമമായ സംഖ്യ മദ്യക്കച്ചവടക്കാരില്‍ നിന്നും മറ്റും ശേഖരിച്ചാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. എം.എല്‍.എയുടെ 25ാം വാര്‍ഷികാഘോഷത്തെക്കുറിച്ച് ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പൊടുന്നനെ മയ്യഴി മഹോത്സവവും തിരുകിക്കയറ്റിയത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. എം.എല്‍.എയുടെ വാര്‍ഷികാഘോഷത്തിന് സി.പി.എം എതിരല്ല. മയ്യഴി മഹോത്സവം ജനങ്ങളുടെ ഉത്സവവുമാണ്. എന്നാല്‍, പതുച്ചേരി സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമ്പോഴാണ് പൊതുപണം ധൂര്‍ത്തടിക്കുന്നത്. പണം ചെലവഴിക്കുമ്പോള്‍ സുതാര്യത ഉറപ്പുവരുത്തുക, പൊതുഖജനാവില്‍നിന്ന് അനുവദിച്ച പണം ചെലവഴിക്കുന്നതിന് റീജനല്‍ അഡ്മിനിസ്ട്രേറ്ററുടെ (ആര്‍.എ) നേതൃത്വത്തില്‍ ഒൗദ്യോഗിക കമ്മിറ്റി രൂപവത്കരിക്കുക, കഴിഞ്ഞ കാലങ്ങളിലെ മയ്യഴി മഹോത്സവത്തിന്‍െറ വരവ്-ചെലവ് കണക്ക് അതത് കമ്മിറ്റിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങി പൊതുജനങ്ങളെ അറിയിക്കുക, നിര്‍ത്തിവെച്ച ഗോതമ്പ് വിതരണം ഉടന്‍ പുനരാരംഭിക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട ലാപ്ടോപ്പുകള്‍ ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സി.പി.എം ഉന്നയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ടി.കെ. ഗംഗാധരന്‍, വി. ജയബാലു, വടക്കന്‍ ജനാര്‍ദനന്‍, ഹാരിസ് പരന്തിരാട്ട് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.