ബ്ളോക് പഞ്ചായത്തുകള്‍ക്ക് സാരഥികളായി

കണ്ണൂര്‍: ജില്ലയിലെ പതിനൊന്ന് ബ്ളോക് പഞ്ചായത്തുകള്‍ക്കും പുതിയ സാരഥികളായി. പതിനൊന്ന് ബ്ളോക്കുകളിലും എല്‍.ഡി.എഫ് അംഗങ്ങളാണ് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമാരുമായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിലെ 11 ബ്ളോക് പഞ്ചായത്തുകളില്‍ 11ഉം ഇടതു മുന്നണിക്കൊപ്പം നിന്നതോടെ യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 10 ബ്ളോക്കുകള്‍ എല്‍.ഡി.എഫാണ് ഭരിച്ചത്. ഇത്തവണ കണ്ണൂരും ഇടതുപക്ഷത്തേക്ക് മാറുകയായിരുന്നു. പതിനൊന്ന് ബ്ളോക്കിലും പ്രസിഡന്‍റ് സ്ഥാനവും ഒമ്പതില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനവും സി.പി.എമ്മിനാണ്. രണ്ട് ബ്ളോക്കുകളില്‍ വൈസ് പ്രസിഡന്‍റ് പദവി സി.പി.ഐക്കാണ്. എടക്കാട്, പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, ഇരിക്കൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി ബ്ളോക്കുകളില്‍ സി.പി.എം വൈസ് പ്രസിഡന്‍റുമാരായപ്പോള്‍ കണ്ണൂര്‍, പേരാവൂര്‍ ബ്ളോക്കുകളിലാണ് സി.പി.ഐക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.