മൗവ്വഞ്ചേരിയില്‍ കാറില്‍ നിന്ന് ഗ്യാസ് ലീക്കായി; ജനം പരിഭ്രാന്തരായി

ചക്കരക്കല്ല്: മൗവ്വഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് ഗ്യാസ് ലീക്കായി. മൗവ്വേഞ്ചേരി യു.പി സ്കൂളിന് മുന്‍വശത്ത് വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. കണ്ണൂരില്‍ നിന്ന് പവര്‍ ടൂള്‍സ് കമ്പനിയിലെ ജീവനക്കാര്‍ സഞ്ചരിച്ച ഓമ്നി കാറില്‍ നിന്നാണ് ഗ്യാസ് പുറത്തേക്കൊഴുകിയത്. ഇവര്‍ കമ്പനിയില്‍ നിന്ന് ഉപകരണങ്ങളുമായി ചക്കരക്കല്ലിലേക്ക് വരുകയായിരുന്നു. കാറില്‍ നിന്ന് ഗ്യാസ് പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍ പെട്ട ആളുകള്‍ ബഹളം വെക്കുകയായിരുന്നു. സ്കൂളില്‍ അധ്യയനം നടക്കവേയാണ് സംഭവം. ഇതോടെ കുട്ടികളും അധ്യാപകരും പരിഭ്രാന്തരായി. നാട്ടുകാര്‍ വിവരമറിയിച്ചതോടെ ചക്കരക്കല്ല് എസ്.ഐ മെല്‍വിന്‍ ജോര്‍ജിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കണ്ണൂരില്‍ നിന്ന് ഫയര്‍ഫോഴ്സത്തെി. ഇരു സംഘങ്ങളുടെയും നേതൃത്വത്തില്‍ ഗ്യാസ് നിര്‍വീര്യമാക്കിയതോടെയാണ് പരിഭ്രമം അവസാനിച്ചത്. സംഭവത്തെ തുടര്‍ന്ന് ചക്കരക്കല്ല്-കണ്ണൂര്‍ റൂട്ടില്‍ ഒരു മണിക്കൂര്‍ നേരം ഗതാഗതം സ്തംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.