കാസര്‍കോട്: കുറ്റിക്കോലില്‍ യു.ഡി.എഫ് സഹായത്തോടെ ബി.ജെ.പിക്ക് വൈസ് പ്രസിഡന്‍റ് സ്ഥാനം. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട ബി.ജെ.പി സ്ഥാനാര്‍ഥി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോഴാണ് യു.ഡി.എഫിന്‍െറ അഞ്ചംഗങ്ങള്‍ ബി.ജെ.പിക്ക് വോട്ടുചെയ്തത്. കോണ്‍ഗ്രസിന്‍െറ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോസഫ് പാറത്തട്ടയും ബി.ജെ.പിക്ക് വോട്ടുചെയ്തു. കോണ്‍ഗ്രസിനകത്തെ വ്യക്തി വൈരാഗ്യങ്ങളാണ് നീക്കത്തിന് പിന്നിലെന്ന് കരുതുന്നു. ബി.ജെ.പിയുടെ മൂന്നുവോട്ടും കോണ്‍ഗ്രസ് വിമതന്‍െറ ഒരുവോട്ടും യു.ഡി.എഫിന്‍െറ അഞ്ചുവോട്ടും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പിയുടെ പി. ദാമോദരന് ലഭിച്ചു. ആകെ 16 അംഗങ്ങളാണ് കുറ്റിക്കോല്‍ പഞ്ചായത്തിലുള്ളത്. എന്നാല്‍, ബി.ജെ.പിയെ സഹായിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.സി.സി നേതൃത്വം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.