മട്ടന്നൂര്‍: രണ്ടാംഘട്ട പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കണമെന്ന് വിമാനത്താവള ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വിമാനത്താവള റണ്‍വേ 4000 മീറ്ററാക്കണമെന്നും പദ്ധതി പ്രദേശത്തിനു ചുറ്റുമുള്ള മേഖലകളിലെ ഓവുചാല്‍ നിര്‍മാണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാന്‍ അധികൃതര്‍ തയാറാകണം. വിമാനത്താവളത്തിന് വീടും സ്ഥലവും നല്‍കി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളില്‍ യോഗ്യതയുള്ള നിരവധിപേരുണ്ടെങ്കിലും ആര്‍ക്കും തൊഴില്‍ നല്‍കാന്‍ കിയാല്‍ ഇതുവരെ തയാറായിട്ടില്ല. ഇത് പുനരധിവാസ പാക്കേജ് അട്ടിമറിക്കുന്നതിന് തുല്യമാണെന്ന് യോഗം വിലയിരുത്തി.വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ ഓവുചാല്‍ നിര്‍മാണത്തിന് അടിയന്തര നടപടി സ്വീകരിക്കുക, പദ്ധതി പ്രദേശത്തുനിന്ന് മണ്ണും ചളിയും ഒഴുകിയത്തെി ഭാഗികമായി മൂടിയ നിലയിലുള്ള തോടുകള്‍ ശുചീകരിക്കുക, വിമാനത്താവളത്തിന് അനുബന്ധമായി ആറ് റോഡുകളുടെ നവീകരണം ഉടന്‍ ആരംഭിക്കുക, റെയില്‍പാതയുടെ സര്‍വേ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ആക്ഷന്‍ കമ്മിറ്റി ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ, പദ്ധതി പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. 700 കാറുകള്‍, 200 ടാക്സി വാഹനങ്ങള്‍, 25 ബസുകള്‍ എന്നിവക്കു പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം നിരപ്പാക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. ഇവിടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. നവംബര്‍ ഒടുവില്‍ 108 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള എ.ടി.സി ടെക്നിക്കല്‍ കെട്ടിടം പൂര്‍ത്തിയാകും.കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ യാത്രികരെയാണ് കണ്ണൂര്‍ വിമാനത്താവളം ലക്ഷ്യമിടുന്നതെങ്കിലും റോഡുകള്‍ നവീകരിക്കപ്പെടുന്നതോടുകൂടി തൊട്ടടുത്ത വയനാട്, കുടക് എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് പദ്ധതി പ്രദേശത്തിന്‍െറ ഭൂമിശാസ്്ത്രപരമായ കിടപ്പ്. വടകര, മാഹി എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്കും ഇവിടെ എളുപ്പമത്തൊന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.