പാപ്പിനിശ്ശേരി: കല്യാശ്ശേരി ബ്ളോക് പഞ്ചായത്തില്‍ മുന്‍ വൈസ് പ്രസിഡന്‍റ് വി.വി. പ്രീതയെ പ്രസിഡന്‍റും പാപ്പിനിശ്ശേരി പഞ്ചായത്തിലെ മുന്‍ പ്രസിഡന്‍റ് സി.റീനയെ വൈസ് പ്രസിഡന്‍റുമാക്കാന്‍ സി.പി.എമ്മില്‍ ധാരണ. ചെറുതാഴം ബ്ളോക് പഞ്ചായത്ത് ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന വി.വി. പ്രീത ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയാണ്. കല്യാശ്ശേരി ബ്ളോക്കില്‍ ഇരിണാവ് വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്ന പി. ഗോവിന്ദന്‍ വൈസ് പ്രസിഡന്‍റാകുമെന്നും ധാരണയായിട്ടുണ്ട്. പാപ്പിനിശ്ശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റായിരുന്ന കുന്നുംബ്രോന്‍ നാരായണനായിരിക്കും പുതിയ പ്രസിഡന്‍റ്. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിലെ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. സി.പി.എം പാപ്പിനിശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന നാരായണന്‍ ആ സ്ഥാനമൊഴിഞ്ഞാണ് മത്സരരംഗത്തത്തെിയത്. കല്യാശ്ശേരി പഞ്ചായത്തില്‍ ഇ.പി. ജയരാജന്‍ എം.എല്‍.എയുടെ സഹോദരി ഇ.പി. ഓമന പ്രസിഡന്‍റാകുമെന്ന് ഏറക്കുറെ ധാരണയായിട്ടുണ്ട്. കല്യാശ്ശേരി കണ്ണപുരം വാര്‍ഡില്‍ നിന്നാണ് ഇ.പി. ഓമന തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.