കേളകം: ചെട്ടിയാംപറമ്പ് ഗവ. യു.പി സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പുതുതായി അരംഭിച്ച ചെങ്കല്‍ ക്വാറി അധ്യയനത്തിന് തടസ്സമാകുന്നതായി പരാതി. ശബ്ദമലിനീകരണവും പൊടിശല്യവും മൂലം പഠനം ദുസ്സഹമായതിനാല്‍ ചെങ്കല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് കുട്ടികളും രക്ഷിതാക്കളും ജില്ലാ കലക്ടര്‍, ബാലവകാശ കമീഷന്‍, തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. ഖനനം തുടങ്ങിയതോടെ നിരവിധി രക്ഷിതാക്കള്‍ സ്കൂളില്‍നിന്ന് കുട്ടികളുടെ ടി.സിക്ക് അപേക്ഷ നല്‍കി. ചെട്ടിയാംപറമ്പ്, പുക്കുണ്ട്, തുള്ളല്‍, ആനക്കുഴി, പാറത്തോട്, അടക്കാത്തോട്, ശാന്തിഗിരി എന്നീ പ്രദേശങ്ങളിലെ ആദിവാസി കുട്ടികളടക്കം നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പഠനമാണ് ഖനനം മൂലം ബുദ്ധിമുട്ടിലാകുന്നത്. ഇപ്പോള്‍ ഖനനം നടക്കുന്നത് സ്കൂളില്‍നിന്നും 70 മീറ്ററോളം അകലെയാണെങ്കിലും ഖനനത്തിനായുള്ള നിര്‍ദിഷ്ട സ്ഥലത്തിന്‍െറ ദൂരപരിധി അവസാനിക്കുന്നത് സ്കൂളില്‍നിന്ന് കേവലം 30 മീറ്റര്‍ മാത്രമാണ്. ചെങ്കല്‍ ഖനനം ആരംഭിക്കുമെന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ സ്കൂള്‍ അധികൃതര്‍ ഖനനം തുടങ്ങരുതെന്നും കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും ഇതു ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖനനം ഉടന്‍ നിര്‍ത്തിയില്ളെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും പി.ടി.എ അറിയിച്ചു. ജിയോളജി ചട്ടങ്ങള്‍ പാലിക്കാതെയാണ് ക്വാറിയെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.