പട്ടുവം വണ്ടൂപ്പാറയില്‍ ചാരായ നിര്‍മാണ കേന്ദ്രം തകര്‍ത്തു

ചെറുപുഴ: പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പട്ടുവം വണ്ടൂപ്പാറയില്‍ വന്‍ ചാരായ നിര്‍മാണ കേന്ദ്രം തകര്‍ത്തു. മധ്യവയസ്കയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്നത്തെിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് വാറ്റുകേന്ദ്രം തകര്‍ത്തത്. ചാരായ നിര്‍മാണ കേന്ദ്രത്തിന്‍െറ നടത്തിപ്പുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായി. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. വണ്ടൂപ്പാറക്കടുത്ത് മുമ്പ് പന്നിഫാം നടത്തുകയായിരുന്ന ചീമേനി കരിയാപ്പയിലെ സിനോജ് (39), മാങ്ങാട്ടുപറമ്പ സ്വദേശി സാജിദ് (33) എന്നിവരാണ് പിടിയിലായത്. ഫാം നഷ്ടത്തിലായതിനെ തുടര്‍ന്ന് വണ്ടൂപ്പാറയിലുള്ള സിനോജിന്‍െറ ഭാര്യവീട് കേന്ദ്രീകരിച്ച് വ്യാജമദ്യ നിര്‍മാണം നടത്തിവരുകയായിരുന്നു. വിജനപ്രദേശമായ വണ്ടൂപ്പാറയില്‍ നാട്ടുകാരുടെ ശ്രദ്ധ പതിയാത്ത വിധത്തിലായിരുന്നു മദ്യനിര്‍മാണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് സ്ത്രീകളെ അനാശാസ്യത്തിന് എത്തിച്ചിരുന്നതായും പറയുന്നു. കഴിഞ്ഞ ദിവസം പട്ടുവം ഭാഗത്തേക്ക് വരുകയായിരുന്ന മധ്യവയസ്കയെ യുവാക്കളിലൊരാള്‍ വിജനസ്ഥലത്ത് വെച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ചിരുന്നു. കുതറിയോടിയ വീട്ടമ്മ നാട്ടുകാരോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘത്തെ പിന്തുടര്‍ന്നു. യുവാവിന്‍െറ വീട്ടിലത്തെിയ നാട്ടുകാര്‍ സംശയാസ്പദമായ നിലയില്‍ നാലംഗ സംഘത്തെ കണ്ടത്തെുകയായിരുന്നു. നാട്ടുകാര്‍ വീട് വളഞ്ഞത് കണ്ട് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോം എസ്.ഐ കെ.വി. നിഷിത്തിന്‍െറ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തെി. വീട് പരിശോധിച്ചപ്പോള്‍ അടുക്കളയില്‍ ചാരായം വാറ്റുന്ന നിലയില്‍ പാത്രങ്ങള്‍, ലിറ്റര്‍ കണക്കിന് വാഷ് എന്നിവ കണ്ടത്തെുകയായിരുന്നു. രണ്ടു ലിറ്റര്‍ ചാരായം, മദ്യക്കടത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. വാറ്റ് ഉപകരണങ്ങളും വാഷും പിടിച്ചെടുത്ത് നശിപ്പിച്ചു. ഓടി രക്ഷപ്പെട്ട ഏഴാംമൈല്‍ സ്വദേശി യോഗേഷ്, ചീമേനി സ്വദേശി ശ്രീജിത് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഘാംഗങ്ങള്‍ ആലക്കോട്, ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി മോഷണ കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറയുന്നു. പിടികൂടിയവരെ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.