തലശ്ശേരിയില്‍ വാഹനങ്ങള്‍ക്കുനേരെ വ്യാപക അക്രമം

തലശ്ശേരി: തലശ്ശേരിയില്‍ വാഹനങ്ങള്‍ക്കുനേരെ വ്യാപക അക്രമം. ചിറക്കരയില്‍ സി.പി.ഐ നേതാവിന്‍െറ കാര്‍ തകര്‍ത്തു. സി.പി.ഐ നേതാവും നഗരസഭാ കൗണ്‍സിലറുമായ വാഴയില്‍ ലക്ഷ്മിയുടെ മകനും ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ചിറക്കര കെ.ടി.പി മുക്കിലെ പ്രേമാനന്ദിന്‍െറ ഫോര്‍ഡ് ഐക്കണ്‍ കാറാണ് അക്രമിസംഘം അടിച്ചു തകര്‍ത്തത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്‍െറ മുന്നിലെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍െറ ചില്ലുകള്‍ അടിച്ചുപൊളിക്കുകയും ബോഡിക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് സി.പി.ഐ നേതാക്കളായ സി.എന്‍. ചന്ദ്രന്‍, സി.പി. ഷൈജന്‍, സി.പി.എം നേതാക്കളായ എം.സി. പവിത്രന്‍, സുരാജ് ചിറക്കര, കാത്താണ്ടി റസാഖ് എന്നിവര്‍ സ്ഥലത്തത്തെി. സംഭവത്തെക്കുറിച്ച് തലശ്ശേരി ടൗണ്‍ പൊലീസ് അന്വേഷണമാരംഭിച്ചു. തലശ്ശേരി: പുന്നോല്‍ ഉസ്സന്‍മൊട്ടയില്‍ മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകന്‍െറ ഓട്ടോറിക്ഷ കത്തിച്ചു. ഉസ്സന്‍മൊട്ട മറിയാസില്‍ ആഷിഖ് ഓടിക്കുന്ന ഓട്ടോറിക്ഷയാണ്് വീട്ടുമുറ്റത്ത് വെച്ച് ശനിയാഴ്ച പുലര്‍ച്ചെ കത്തിച്ചത്. സംഭവ സ്ഥലത്തുനിന്ന് മണ്ണെണ്ണക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് മുസ്ലിംലീഗ് നേതാവും മുന്‍ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായ കെ.കെ. ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തത്തെി. ന്യൂമാഹി പൊലീസ് അന്വേഷണമാരംഭിച്ചു. തലശ്ശേരി: ബി.ജെ.പി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഓടിയ ഓട്ടോ ടാക്സിയുടെ മുന്‍വശത്തെ ഗ്ളാസ് കല്ല് കൊണ്ട് അടിച്ചുതകര്‍ത്ത നിലയില്‍. തലശ്ശേരി എം.എം റോഡ് ആലമ്പത്ത് വളപ്പിലെ മനോജ് കുമാറിന്‍െറ കെ.എല്‍ 13 എ.ഡി. 5638 നമ്പര്‍ ഓട്ടോ ടാക്സിയാണ് ശനിയാഴ്ച രാവിലെ ഗ്ളാസുകള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. രാത്രിയില്‍ ജൂബിലി റോഡിലെ ഫര്‍ണിച്ചര്‍ കടക്ക് സമീപമാണ് നിര്‍ത്തിയിടാറുള്ളത്. വെള്ളിയാഴ്ച രാത്രി വെച്ച വണ്ടി ശനിയാഴ്ച രാവിലെ എടുക്കാന്‍ നോക്കുമ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. പ്രചാരണ പ്രവര്‍ത്തനത്തിനിടെ കൊളശ്ശേരിയില്‍ വെച്ച് തന്നെ സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മനോജ് കുമാര്‍ തലശ്ശേരി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.