കേളകം: അന്തര്‍ സംസ്ഥാന പാതയായ കൊട്ടിയൂര്‍-വയനാട് ചുരം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് മുടക്കുന്നത് പതിവാകുന്നു. ലാഭകരമായ റൂട്ടില്‍ സര്‍വിസ് മുടക്കത്തിനെതിരെ മാനന്തവാടി ഡിപ്പോ ഉപരോധിച്ച് പ്രതിഷേധത്തിനുള്ള തയാറെടുപ്പിലാണ് കെ.എസ്.ആര്‍.ടി.സി സംരക്ഷണ സമിതി. മാനന്തവാടി ഡിപ്പോയുമായി ബന്ധിപ്പിച്ച് സര്‍വിസ് നടത്തുന്ന അഞ്ച് ബസുകളാണ് ദിവസങ്ങളായി സര്‍വിസ് നടത്താത്തത്. മാനന്തവാടിയില്‍ നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് കൊട്ടിയൂര്‍ വഴിയുള്ള ബസ് സര്‍വിസ് നിര്‍ത്തിയിട്ട് നാളേറെയായി. കല്‍പ്പറ്റയില്‍ നിന്ന് രാവിലെ 8.15 മാനന്തവാടിയിലത്തെി കൊട്ടിയൂര്‍-ഇരിട്ടി-വെള്ളരിക്കുണ്ടിലേക്കുള്ള ബസ്, രാവിലെ 8.40ന് മാനന്തവാടിയില്‍ നിന്ന് പുറപ്പെടേണ്ട സുല്‍ത്താന്‍ ബത്തേരി-ഇരിട്ടി-പറശ്ശിനിക്കടവ് ബസ്, രാവിലെ ഒമ്പതിന് മാനന്തവാടിയില്‍ നിന്നുള്ള ഇരിട്ടി-കാഞ്ഞങ്ങാട് ബസ്, രാവിലെ 9.30,10.30, ഉച്ച 1.30നുള്ള ഇരിട്ടി ബസുകളാണ് പതിവായി സര്‍വിസ് മുടക്കുന്നത്. ബസുകള്‍ കൂട്ടത്തോടെ സര്‍വിസ് മുടക്കുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. വൈകീട്ട് അഞ്ചരക്കും ആറരക്കുമുള്ള ഇരിട്ടി- കൊട്ടിയൂര്‍-മാനന്തവാടി സര്‍വിസുകളും ദിവസങ്ങളായി മുടങ്ങിയതായി സംരക്ഷണ സമിതി അറിയിച്ചു. പ്രശ്നം മാനന്തവാടി കെ.എസ്.ആര്‍.ടി.സി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹാരമുണ്ടാകാത്തതിനാല്‍ ഡിപ്പോ ഉപരോധ സമരം നടത്താന്‍ തീരുമാനിച്ചതായി സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.