തലശ്ശേരി: രണ്ടുനാള്‍ നീണ്ടുനിന്ന ശാസ്ത്രപ്രതിഭകളുടെ മാറ്റുരക്കലിന് തിരശ്ശീല വീണു. ഇനി നവംബര്‍ അവസാനവാരം സംസ്ഥാന തലത്തില്‍ മത്സരിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍. സമാപന സമ്മേളനം തലശ്ശേരി ഡിവൈ.എസ്.പി ഷാജുപോള്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സൗത് എ.ഇ.ഒ പി.പി. സനകന്‍ അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ ഇ. വസന്തന്‍ മുഖ്യപ്രഭാഷണം നടത്തി. എ.കെ. അബ്ദുല്ലത്തീഫ്, ഡെന്നി ജോണ്‍, കെ. രമേശന്‍, പി.എം. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. തലശ്ശേരി നോര്‍ത്ത് എ.ഇ.ഒ എന്‍. ഫല്‍ഗുനന്‍ സ്വാഗതവും ടി. പ്രസാദ് നന്ദിയും പറഞ്ഞു. ശാസ്ത്രമേളയില്‍ 172 പോയന്‍റുമായി തലശ്ശേരി നോര്‍ത് ഉപജില്ല ഒന്നാം സ്ഥാനത്തത്തെിയപ്പോള്‍ 158 പോയന്‍റ് നേടിയ മാടായി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 150 പോയന്‍റുമായി പാനൂര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മട്ടന്നൂര്‍ ഉപജില്ല 149 പോയന്‍റുമായി തൊട്ടുപിറകിലുണ്ട്. സാമൂഹിക ശാസ്ത്രമേളയില്‍ 198 പോയന്‍റുമായി പയ്യന്നൂര്‍ ഉപജില്ലയാണ് കിരീടം ചൂടിയത്. തലശ്ശേരി നോര്‍ത് 166 പോയന്‍റ് നേടിയപ്പോള്‍ മാടായി 157 പോയന്‍റും നേടി. പ്രവൃത്തി പരിചയമേളയില്‍ 454497 പോയന്‍റ് നേടി കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല മുന്നിലത്തെിയപ്പോള്‍ മാടായി (42534), തളിപ്പറമ്പ് നോര്‍ത്ത് (40919) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഐ.ടി മേളയില്‍ ഇരിട്ടി ഉപജില്ലയാണ് നേട്ടം കൊയ്തത്. 113 പോയന്‍റുമായി ഇരിട്ടി മുന്നിലത്തെിയപ്പോള്‍ കൂത്തുപറമ്പ് 88ഉം പാനൂര്‍ 73ഉം പോയന്‍റുകള്‍ സ്വന്തമാക്കി. ഗണിതശാസ്ത്ര മേളയില്‍ 284 പോയന്‍റുമായി പാനൂര്‍ ഉപജില്ല ഒന്നാമതത്തെി. 271 പോയന്‍റുമായി തലശ്ശേരി നോര്‍ത് രണ്ടും 262 പോയന്‍റുമായി പയ്യന്നൂര്‍ മൂന്നാം സ്ഥാനത്തുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.