നടുവില്‍ മേഖലയില്‍ പൊലീസ് റെയ്ഡ്

നടുവില്‍: വ്യാഴാഴ്ച സ്റ്റീല്‍ബോംബുകള്‍ കണ്ടത്തെിയ നടുവില്‍ മേഖലയില്‍ പൊലീസ് വ്യാപക പരിശോധന നടത്തി. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്നതെന്ന് കരുതുന്ന സ്റ്റീല്‍ പാത്രങ്ങള്‍ കണ്ടത്തെി. ബോംബ് സ്ക്വാഡിന്‍െറയും ഡോഗ് സ്ക്വാഡിന്‍െറയും നേതൃത്വത്തില്‍ കണ്ണാടിപ്പാറ, പാലേരിതട്ടില്‍ നടത്തിയ റെയ്ഡിലാണ് സ്ഫോടക വസ്തുക്കള്‍ നിറക്കുന്ന രണ്ട് സ്റ്റീല്‍ പാത്രങ്ങള്‍ കണ്ടത്തെിയത്. പാലേരിതട്ടിലെ പാറപ്രദേശത്തെ വിജനമായ സ്ഥലത്തുനിന്നാണ് ഇവ കണ്ടത്തെിയത്. മിച്ചഭൂമിയായ ഇവിടെ ചില സംഘടനാ അനുഭാവികള്‍ തമ്പടിക്കാറുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ചില വീടുകള്‍ ഇവിടെയുണ്ടെങ്കിലും ആള്‍താമസമില്ല. പ്രദേശത്ത് വരുന്നവരെകുറിച്ച് പരിസരവാസികളില്‍നിന്ന് പൊലീസ് വിവരം ശേഖരിച്ചു.പാലേരിതട്ടിനു പുറമെ ഉത്തൂര്‍, വ്യാഴാഴ്ച ബോംബ് കണ്ടത്തെിയ നടുവില്‍ ടൗണ്‍ പ്രദേശം, പള്ളിത്തട്ട്, പോത്ത്കുണ്ട് എന്നിവിടങ്ങളിലെല്ലാം പൊലീസ് റെയ്ഡ് നടന്നു. എന്നാല്‍, സ്ഫോടക വസ്തുക്കള്‍ ഒന്നും കണ്ടത്തൊന്‍ കഴിഞ്ഞില്ല. അതേസമയം, പൊലീസ് റെയ്ഡ് കണ്ണില്‍പൊടിയിടാനുള്ള തന്ത്രമാണെന്ന ആക്ഷേപവും ശക്തമാണ്. നടുവില്‍ മേഖലയില്‍ രാത്രിസമയത്ത് ഇടക്കിടെ സ്ഫോടനം നടക്കാറുണ്ട്. കഴിഞ്ഞദിവസം ബോംബുകളും കണ്ടത്തെി. എന്നാല്‍, പൊലീസ് പരിശോധനയില്‍ മാത്രം ഒന്നും കണ്ടത്തൊന്‍ കഴിയാത്തതാണ് നാട്ടുകാരെ ക്ഷുഭിതരാക്കുന്നത്. പ്രദേശവാസികള്‍ വിവരം കൈമാറാന്‍ തയാറാവുന്നില്ളെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടത്തെിയ സംഭവത്തില്‍ കുടിയാന്മല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബുകള്‍ സൂക്ഷിച്ചിരുന്ന പാത്രവും പ്ളാസ്റ്റിക് കവറും വിരലടയാള വിദഗ്ധര്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.