കുട്ടികള്‍ക്കെതിരെയുള്ള കുറ്റ്യകൃത്യങ്ങള്‍ വര്‍ധിക്കുന്നു

കണ്ണൂര്‍: കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ജില്ലയില്‍ വര്‍ധിക്കുന്നതായി ചൈല്‍ഡ്ലൈന്‍ അധികൃതര്‍. ചൈല്‍ഡ്ലൈന്‍ കണ്ണൂരിന്‍െറ കണക്കുകള്‍ പ്രകാരം മറ്റ്് ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍ വര്‍ധനയുണ്ട്. 2012-13 വര്‍ഷത്തില്‍ 14 കേസുകളാണ് ജില്ലയില്‍ അധികമായി റിപോര്‍ട്ട് ചെയ്തതെങ്കില്‍ 2013-14 വര്‍ഷത്തില്‍ 42 കേസുകളായി ഇതു വര്‍ധിച്ചു. 2014-15 വര്‍ഷത്തില്‍ 87 കേസുകളാണ് അധികമായി റിപോര്‍ട്ട് ചെയ്തത്. പൊതുജനങ്ങളുടെ ഇടയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാകുന്നതിന്‍െറ തെളിവാണിത്. ആകെ 635 കേസുകളാണ് 2014-15 വര്‍ഷത്തില്‍ ചൈല്‍ഡ് ലൈനിനു മുമ്പാകെ എത്തിയത്. ഇതില്‍ 82 കേസുകള്‍ ലൈംഗിക പീഡനങ്ങളുടെ വിഭാഗത്തിലും 238 കേസുകള്‍ മറ്റ് പീഡനങ്ങളുടെ വിഭാഗത്തിലും പെടുന്നതാണ്. വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കവും അച്ഛന്‍ മദ്യപിച്ച് ദ്രോഹിക്കുന്നതുമായ 33 കേസുകളാണ് എത്തിയത്. കുട്ടികളെ കാണാതായെന്ന ആറു കേസുകളും റിപോര്‍ട്ട് ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെിയ ഒമ്പത് കുട്ടികളെയാണ് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ തിരിച്ചയച്ചതെന്ന് പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, കുട്ടികളുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമപരമായി പരിഹാരം കാണുന്നതിന് വേഗത കുറഞ്ഞുവരുകയാണെന്ന് അവര്‍ പറഞ്ഞു. കൂടാതെ സംഭവസ്ഥലത്തത്തൊനുള്ള വാഹന സൗകര്യത്തിനും പൊലീസ് ജീപ്പ് ലഭിക്കുന്നതിനും കാലതാമസം നേരിടുന്നുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന് കോടതിയുടെ ഭാഗത്തുനിന്ന് സഹകരണം ഉറപ്പാക്കേണ്ടതുണ്ട്. അതിക്രമങ്ങള്‍ തടയുന്നതിന് പൊതുജനങ്ങളുടെ ഇടയില്‍നിന്നാണ് കൂടുതല്‍ സഹകരണം ഉണ്ടാവേണ്ടത്. ഇതിന്‍െറ ഭാഗമായി 99 ബോധവത്കരണ പരിപാടികളും 40 ഓളം പൊതുപരിപാടികളും ചൈല്‍ഡ്ലൈന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മദ്റസ, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്ക് ബോധവത്കരണം നടത്തും. 33 കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ ആറളത്തും പയ്യാമ്പലത്തും സുരക്ഷാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. 61 കുട്ടികളുടെ സംരക്ഷണ ചുമതലയും 108 കുട്ടികള്‍ക്കുള്ള കൗണ്‍സലിങ്ങും ചൈല്‍ഡ് ലൈന്‍ നല്‍കി. കുട്ടികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശന ബസ് 21ന് ജില്ലയിലത്തെും. രാവിലെ 10ന് തലശ്ശേരി, 12ന് കണ്ണൂര്‍, നാലിന് തളിപ്പറമ്പ്, അഞ്ചിന് പയ്യന്നൂര്‍ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ടി.എ. മാത്യു, ജില്ലാ കോഓഡിനേറ്റര്‍ ജോബിന്‍ ജോസ്, സെന്‍ട്രല്‍ കോഓഡിനേറ്റര്‍ അല്‍ഫോണ്‍സ് മാത്യു, കെ.ടി. അമൃത, ബി.പി. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.