പയ്യന്നൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ യാഥാര്‍ഥ്യമായതോടെ പുതുതായി നിലവില്‍ വരുന്ന റൂറല്‍ എസ്.പി ആസ്ഥാനത്തിന് വടംവലി തുടങ്ങി. പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനോടനുബന്ധിച്ച് എസ്.പി ആസ്ഥാനം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍, വിമാനത്താവളത്തിന്‍െറ കേന്ദ്രമെന്ന നിലയില്‍ മട്ടന്നൂരിലേക്ക് മാറ്റാനുള്ള ചര്‍ച്ചയും സജീവമായിരിക്കുകയാണ്. എന്നാല്‍, ആസ്ഥാനത്തിന് ഉചിതമായ സ്ഥലം പരിയാരം ആണെന്നും ആസ്ഥാനം സ്ഥാപിക്കുന്ന നടപടികള്‍ പരിയാരത്ത് ഉടന്‍ തുടങ്ങണമെന്നും ടി.വി. രാജേഷ് എം.എല്‍.എ മന്ത്രി ഉള്‍പ്പെടെയുള്ളവര കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കോര്‍പറേഷന്‍ വന്ന് മാസമായിട്ടുും ഇതുസംബന്ധിച്ച് ഇതുവരെ വ്യക്തമായ തീരുമാനം എടുത്തിട്ടില്ളെന്നാണ് സൂചന. പരിയാരത്ത് ആരോഗ്യ വകുപ്പിന്‍െറ കൈവശം 35 ഏക്കറോളം സ്ഥലം ഉണ്ട്. ഇതില്‍ അഞ്ച് ഏക്കര്‍ സ്ഥലം ആഭ്യന്തരവകുപ്പിന് കൈമാറിയാല്‍ ആസ്ഥാനം ആരംഭിക്കാവുന്നതാണ്. എ.ആര്‍ ക്യാമ്പ്, മൈതാനം തുടങ്ങിയവക്ക് ഉള്‍പ്പെടെ സ്ഥാപിക്കുന്നതിന് പരിയാരത്ത് പര്യാപ്തമായ സ്ഥലം ഉണ്ട്. മൈതാനംപണി പൂര്‍ത്തിയാവുന്നത് വരെ മെഡിക്കല്‍ കോളജ് വക കളിസ്ഥലം ഉപയോഗിക്കാം. ദേശീയ പാതയോരത്ത് സര്‍ക്കാര്‍വക സ്ഥലം മറ്റെവിടെയും ജില്ലയില്‍ ലഭിക്കാനില്ല. ആരെയും കുടിയൊഴിപ്പിക്കാതെ സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കുകയും ചെയ്യും. സിറ്റി പൊലീസ് കമീഷണര്‍ ഓഫിസില്‍ നിന്ന് 30 കി. മീറ്റര്‍ അകലെ ദേശീയ പാതയോരത്തെ സ്ഥലം ഏറെ അനുകൂലമാണ്. വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ പരിയാരത്ത് നിന്ന് ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ് ഭാഗത്തേക്ക് എളുത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന റോഡും നിര്‍മിക്കും. ആസ്ഥാനം വരുന്നതോടെ കണ്ണൂര്‍ ജില്ലയുടെ വടക്കുഭാഗത്തെ പ്രധാന വികസന കേന്ദ്രമായി പരിയാരത്തെ മാറ്റിയെടുക്കാനാവും.ഗവ. ആയുര്‍വേദ കോളജ്, മെഡിക്കല്‍ കോളജ്, ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആര്‍.പി.എഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ സമീപ പ്രദേശം എന്നതും അനുകൂലഘടകമാണ്. ദേശീയപാതയായതിനാല്‍ എവിടെയും എളുപ്പത്തില്‍ എത്തിച്ചേരാമെന്നതും മറ്റൊരു സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.