പയ്യന്നൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ കുടുംബത്തെ വീട്ടില്‍കയറി ഭീഷണിപ്പെടുത്തിയതായി പരാതി. വടിവാള്‍ വീശി അക്രമം നടത്തിയതായും പറയുന്നു. ബംഗളൂരുവില്‍ ബേക്കറി കട നടത്തുന്ന ബാലഗോകുലം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. രാജീവന്‍െറ എരമം പുല്ലുപാറയിലെ വീട്ടിലാണ് അതിക്രമം നടന്നത്. വ്യാഴാഴ്ച രാവിലെ 9.30ഓടെ ബൈക്കുകളിലത്തെിയ നാലംഗസംഘം രാജീവനുണ്ടോ എന്ന് അന്വേഷിച്ചുവത്രെ. ഭാര്യ ബബിത ഇല്ളെന്നു പറഞ്ഞപ്പോള്‍ കൈയിലുണ്ടായിരുന്ന വടിവാളും കൈത്തോക്കും കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നു. ബബിതക്കുനേരെ വാള്‍ വീശിയപ്പോള്‍ മകള്‍ നന്ദന തടയാനത്തെിയത്രെ. ഈ സമയത്ത് ഇരുവര്‍ക്കും വാള്‍കൊണ്ട് പരിക്കേറ്റതായി പറയുന്നു. രണ്ടുപേരെയും പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് പെരിങ്ങോം പൊലീസ് സ്ഥലത്തത്തെിയെങ്കിലും പ്രതികളെ കണ്ടത്തൊനായില്ല. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. രഞ്ജിത്ത്, നേതാക്കളായ എ.പി. ഗംഗാധരന്‍, എം.പി. രവീന്ദ്രന്‍, പി. രാജേഷ്കുമാര്‍, സി.വി. കരുണാകരന്‍, സി.കെ. രമേശന്‍ എന്നിവര്‍ ആശുപത്രിയിലത്തെി ഇരുവരെയും സന്ദര്‍ശിച്ചു. സംഭവത്തിനുപിന്നില്‍ സി.പി.എമ്മാണെന്നും കെ. രഞ്ജിത്ത് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.