കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ ചുവരുകളില്‍ ഇനി സ്നേഹത്തിന്‍െറ നിറച്ചാര്‍ത്ത്. മാഹി പള്ളൂര്‍ സ്വദേശിനിയായ സുലോചന പള്ളൂരിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിനകത്തെ ടി.വി ഹാളില്‍ സ്നേഹത്തിന്‍െറ പ്രതീകമെന്ന നിലയില്‍ ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന വിഷയത്തെ അധികരിച്ച് ചുവര്‍ചിത്രം തയാറാക്കിയത്. ജയിലിലെ അന്തേവാസികള്‍ക്കിടയില്‍ വര്‍ണങ്ങളിലൂടെ പ്രതീക്ഷ വിരിയിച്ചെടുക്കുകയെന്ന ആശയമാണ് ചുവര്‍ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ ആവശ്യവുമായി ജയില്‍ സൂപ്രണ്ടിനെ കണ്ടപ്പോള്‍ സമ്മതം നല്‍കുകയും അന്തേവാസികളില്‍ ചിത്രം വരക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കാനുള്ള അവസരം ഒരുക്കുകയും ചെയ്തതായി സുലോചന ‘മാധ്യമ’ത്തോട് പറഞ്ഞു. ഇങ്ങനെ പതിനഞ്ചോളം പേര്‍ക്ക് ചുവര്‍ ചിത്രകലയില്‍ ഒരു മാസത്തോളമായി പരിശീലനം നല്‍കുന്നുണ്ട്. ഇവരുടെ സഹായത്തോടെ ജയിലിലെ സെന്‍ട്രല്‍ ടവറിന്‍െറ എട്ടുമുഖങ്ങളുള്ള ചുവരില്‍ സ്നേഹം എന്ന വിഷയത്തിലുള്ള ചിത്രങ്ങള്‍ ഒരുക്കാനുള്ള തയാറെടുപ്പും നടന്നുവരുന്നുണ്ട്. കഴിഞ്ഞ ഒരു മാസം കൊണ്ട് സുലോചനയും സഹപ്രവര്‍ത്തകരായ ഷൈജു കൃഷ്ണ, സുഷ്മിത്ത്, ജസീന ബിനു, ശ്രീഷ വിനീത്, നവജിത് എന്നിവരും തയാറാക്കിയ ചുവര്‍ചിത്രത്തിന്‍െറ നേത്രോന്മീലനം ക്രിസ്മസ് നാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിക്കും. സിനിമാതാരം സുരേഷ്ഗോപി മുഖ്യാതിഥിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.