പാനൂര്‍: ഭൂരഹിതര്‍ക്ക് വീട് നിര്‍മിക്കാന്‍ 50 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒരേക്കര്‍ ഭൂമി സൗജന്യമായി നല്‍കി വ്യവസായി മാതൃകയായി. ക്രഷര്‍ ഉടമയും റബര്‍ കര്‍ഷകനുമായ കോളയാട് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് വി.കെ. ജോസാണ് കല്ലുവളപ്പില്‍ 16 കുടുംബങ്ങള്‍ക്ക് സ്ഥലം നല്‍കിയത്. ഇദ്ദേഹം മകളുടെ വിവാഹത്തോടൊപ്പം 16 നിര്‍ധന യുവതികളുടെ വിവാഹം നടത്തിയിരുന്നു. സ്ഥലത്തിന്‍െറ രേഖകള്‍ മന്ത്രി കെ.പി. മോഹനന്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് കരുവാങ്കണ്ടി ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.പി. ചന്ദ്രന്‍, ബ്ളോക് വികസനസമിതി അധ്യക്ഷന്‍ എ.വി. ബാലന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. സാവിത്രി, ബ്ളോക് പഞ്ചായത്തംഗങ്ങളായ സി.വി. അബ്ദുല്‍ ജലീല്‍, ഒ.പി. ഷീജ, ഗ്രാമ പഞ്ചായത്തംഗം തെക്കയില്‍ ഖദീജ, എന്‍.കെ. അനില്‍കുമാര്‍, കെ.പി. രാജേഷ്, കെ. ഭാസ്കരന്‍, സി.കെ. കുഞ്ഞിക്കണ്ണന്‍, കെ.പി. രാമചന്ദ്രന്‍, വാര്‍ഡംഗം കെ. ലത, കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.