വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകവേ മൂന്നുപേര്‍ പിടിയില്‍

മട്ടന്നൂര്‍: പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവുകയായിരുന്ന ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നംഗ സംഘം മാലൂര്‍ പൊലീസിന്‍െറ പിടിയിലായി. ബസ് ഡ്രൈവറും പേരാവൂര്‍ സ്വദേശിയുമായ ജയ്മോന്‍(32), വെള്ളിയാംപറമ്പിലെ കെ.കെ. പ്രജീഷ്(25), മാലൂര്‍ സ്വദേശി ജിബിന്‍ലാല്‍(23) എന്നിവരെയാണ് മാലൂര്‍ എസ്.ഐ യു.പി. വിപിനും സംഘവും കാഞ്ഞിലേരിയില്‍ അറസ്റ്റ് ചെയ്തത്. ഇരിട്ടിക്ക് സമീപമുള്ള വിദ്യാര്‍ഥിനിയെ ജയ്മോന്‍ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നു പറയുന്നു. ജയ്മോന്‍െറ സുഹൃത്തായ പ്രജീഷിന്‍െറ ഓട്ടോ ടാക്സിയില്‍ പെണ്‍കുട്ടിയെ കയറ്റി ആദ്യം തലശ്ശേരിയിലേക്കു പോയി. അവിടെ ലോഡ്ജില്‍ മുറിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നു മാലൂരിലെ ജിബിന്‍ലാലിന്‍െറ വീട്ടില്‍ താമസിപ്പിക്കുന്നതിന് തലശ്ശേരിയില്‍നിന്ന് മടങ്ങി. കാഞ്ഞിലേരിയില്‍ റോഡരികില്‍ ഓട്ടോ ടാക്സി നിര്‍ത്തിയപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം നല്‍കുകയും എസ്.ഐയും സംഘവും സ്ഥലത്തത്തെി വിദ്യാര്‍ഥിനിയെയും സംഘത്തെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പിടിയിലായ മൂന്നു പേരെയും കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.