മാഹി: മാഹിയുടെ വികസനത്തിന് പുതുച്ചേരി സര്‍ക്കാര്‍ മുന്തിയ പരിഗണന തന്നെയാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി എന്‍. രംഗസ്വാമി പറഞ്ഞു. എണ്ണായിരത്തോളം വരുന്ന കാര്‍ഡുടമകള്‍ക്ക് സൗജന്യമായി നല്‍കുന്ന മിക്സി, ഗ്രൈന്‍റര്‍ എന്നിവയുടെയും പ്ളസ്ടു പാസായ 817 വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന ലാപ്ടോപിന്‍െറയും വിതരണോദ്ഘാടനം പള്ളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഗവ. ഹൈസ്കൂളിലും മാഹി ജവഹര്‍ലാല്‍ നെഹ്റു ഗവ. ഹൈസ്കൂളിലും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടുത്തവര്‍ഷം മുതല്‍ പ്ളസ്വണ്‍ പാസായ വിദ്യാര്‍ഥികള്‍ക്കും ലാപ്ടോപ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാഹിയിലെ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികള്‍ക്കെല്ലാം ആവശ്യമായ ഫണ്ട് അനുവദിച്ചു. ഫിഷിങ് ഹാര്‍ബര്‍, നഗരസഭാ വ്യാപാര സമുച്ചയത്തിന് മുകളിലെ ടൗണ്‍ഹാള്‍ നിര്‍മാണം, ട്രോമ കെയര്‍ യൂനിറ്റ്, നവീകരിച്ച ലൈബ്രറിയുടെ നിര്‍മാണം എന്നിവയുടെ പ്രവൃത്തികളെല്ലാം ഉടനെ തുടങ്ങും. ഗവ. ഹൗസിനു സമീപം പുതിയ ഗസ്റ്റ് ഹൗസ് നിര്‍മാണവും വൈകാതെ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ. വത്സരാജ് എം.എല്‍.എ മാഹിക്കുവേണ്ടി ആവശ്യപ്പെട്ടതെല്ലാം നല്‍കിയിട്ടുണ്ട്. ഇനിയും ആവശ്യമായത് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.ആര്‍. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത വികസന പദ്ധതികളെല്ലാം നടപ്പിലാക്കിയതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇ. വത്സരാജ് എം.എല്‍.എയുടെ നിയമസഭാ സാമാജികത്വത്തിന്‍െറ 25ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നേരത്തേ നടന്ന ആദര സമര്‍പ്പണ ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന മുഖ്യമന്ത്രി എന്‍. രംഗസ്വാമി ഇ. വത്സരാജിനെ ആദരിച്ചു. നഗരസഭാ വ്യാപാര സമുച്ചയത്തിനു മുകളില്‍ നിര്‍മിക്കുന്ന ടൗണ്‍ഹാളിന് ഇ. വത്സരാജ് സില്‍വര്‍ജൂബിലി ഹാള്‍ എന്ന് നാമകരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈകീട്ട് ജവഹര്‍ലാല്‍ നെഹ്റു ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ വി. സഭാപതി അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ-വിദ്യുച്ഛക്തി മന്ത്രി ടി. ത്യാഗരാജന്‍, ഇ. വത്സരാജ് എം.എല്‍.എ, വിദ്യാഭ്യാസ ഡയറക്ടര്‍ എല്‍. കുമാര്‍, പി.ആര്‍.ടി.സി ചെയര്‍മാന്‍ ജ്ഞാനശേഖരന്‍, പി.ടി.സി ചെയര്‍മാന്‍ പി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റര്‍ മംഗലാട്ട് ദിനേശ് സ്വാഗതവും മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ടി. സുരേന്ദ്രബാബു നന്ദിയും പറഞ്ഞു. ഉച്ചക്ക് പള്ളൂര്‍ കസ്തൂര്‍ബാ ഗാന്ധി ഗവ. ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ വി. സഭാപതി അധ്യക്ഷതവഹിച്ചു. മന്ത്രി ടി. ത്യാഗരാജന്‍, പി. ബാലന്‍ എം.എല്‍.എ, ഇ. വത്സരാജ് എം.എല്‍.എ, വിദ്യാഭ്യാസ ഡയറക്ടര്‍ എല്‍. കുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡിമിസ്ട്രേറ്റര്‍ മംഗലട്ട് ദിനേശ് സ്വാഗതവും പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഒ. പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു. പുതുതായി നിര്‍മിച്ച പള്ളൂര്‍ നോര്‍ത് ഗവ. എല്‍.പി സ്കൂളിന്‍െറ ഒന്നാംനിലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.