കണ്ണൂര്‍: പുതുമുഖങ്ങളെയും യുവരക്തത്തെയും ഉള്‍പ്പെടുത്തി കെ.പി.സി.സി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. 79 അംഗങ്ങളുടെ ജംബോ ലിസ്റ്റാണ് കെ.പി.സി.സി പ്രസിഡന്‍റ് അംഗീകരിച്ചത്. ജനരക്ഷാ യാത്രയും നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍കണ്ട് ഗ്രൂപ്പുകളെ പിണക്കാതെയുള്ള നിലപാടാണ് കെ.പി.സി.സിയുടേതെന്ന് വ്യക്തമാക്കുന്നതാണ് ലിസ്റ്റിന്‍െറ വലുപ്പം. എന്നാല്‍, വിമതനായി മത്സരിച്ച പി.കെ. രാഗേഷിനെ പുന:സംഘടനയില്‍ ഉള്‍പ്പെടുത്തിയില്ല. വിമതര്‍ക്ക് പാര്‍ട്ടി സ്ഥാനമാനങ്ങള്‍ നല്‍കില്ളെന്ന നിലപാടിനെ തുടര്‍ന്നാണിത്. രാഗേഷിനെ ഉള്‍പ്പെടുത്താന്‍ എ ഗ്രൂപ് നേതാക്കള്‍ ചരടുവലിച്ചിരുന്നു. പ്രാഥമിക ലിസ്റ്റില്‍ രാഗേഷിന്‍െറ പേര് ഉള്‍പ്പെട്ടിരുന്നുവെങ്കിലും പിന്നീടുള്ള നിര്‍ദേശങ്ങളില്‍ പേര് വന്നില്ല. എന്നാല്‍, ചില കേന്ദ്രങ്ങളില്‍നിന്ന്് രാഗേഷിനെ ഉള്‍പ്പെടുത്താന്‍ അവസാന നിമിഷം വരെയും ആവശ്യമുയര്‍ന്നിരുന്നു. ആകെയുള്ള അംഗങ്ങളില്‍ 25 പേര്‍ എ ഗ്രൂപ്പും ബാക്കിയുള്ളവര്‍ വിശാല ഐ ഗ്രൂപ്പുമാണ്. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ പേരെയും ഒഴിവാക്കിയാണ് ഡി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചത്. അഞ്ചു വൈസ് പ്രസിഡന്‍റുമാരില്‍ പി.സി. ഷാജി, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ളാത്തൂര്‍ എന്നിവര്‍ കഴിഞ്ഞ കമ്മിറ്റിയിലും ഉള്‍പ്പെട്ടിരുന്നു. ട്രഷററായി നിയമിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ പുതുമുഖമാണ്. മാടായി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റും പയ്യന്നൂര്‍ കോളജ് പ്രസിഡന്‍റുമാണ് ഇദ്ദേഹം. ജനറല്‍ സെക്രട്ടറിമാരില്‍ പ്രദീപ് വട്ടിപ്രം, അഡ്വ. ബ്രിജേഷ് കുമാര്‍, ടി. ജയകൃഷ്ണന്‍, കെ.സി. മുഹമ്മദ് ഫൈസല്‍ എന്നിവരാണ് കഴിഞ്ഞ കമ്മിറ്റിയിലും ഉള്‍പ്പെട്ടത്. സാധാരണ 32 ജനറല്‍ സെക്രട്ടറിമാരെയാണ് ഉള്‍പ്പെടുത്താറുള്ളതെങ്കിലും ഒരു വിഭാഗത്തിനും പരാതിയുണ്ടാവാതിരിക്കാനുള്ള നീക്കമാണ് ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 71വരെ ആക്കിയത്. ഒമ്പതു വനിതകളും ജില്ലാ കമ്മിറ്റിയില്‍ അംഗങ്ങളായി. പുതിയ അംഗങ്ങളില്‍ മിക്കവരും കോണ്‍ഗ്രസ് ബ്ളോക് കമ്മിറ്റി ഭാരവാഹികളാണ്. പഴയ കമ്മിറ്റിയിലുണ്ടായ ദീര്‍ഘകാലമായി ജില്ലയില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് പുതിയ ചുമതല നല്‍കാനും കെ.പി.സി.സി തീരുമാനിച്ചിട്ടുണ്ട്. ഭാരവാഹികള്‍: പി.സി. ഷാജി, വി.വി. പുരുഷോത്തമന്‍, കെ. പ്രഭാകരന്‍, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ളാത്തൂര്‍ (വൈ. പ്രസി), രാമചന്ദ്രന്‍ മാസ്റ്റര്‍ (ട്രഷ.), കെ.പി. സാജു, സി.ടി. സജിത്ത്, ഇ.ജി. ശാന്ത, എ.പി. നാരായണ്‍, മനോജ് കൂവേരി, ബേബി തോലാനി, പി.കെ. ജനാര്‍ദനന്‍, ബേബി ഓടംബള്ളി, ബെന്നിതോമസ്, സി. മോഹനന്‍, പി.പി. രാജന്‍, സുരേഷ്ബാബു എളയാവൂര്‍, എന്‍. നാരായണന്‍, ലിസി ജോസഫ്, കൂക്കിരി രാകേഷ്, എ.ഡി. സാബൂസ്, കെ.സി. വിജയന്‍, സി.വി. സന്തോഷ്, കെ.വി. രാമചന്ദ്രന്‍മാസ്റ്റര്‍, കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.സി. രാമകൃഷ്്ണന്‍ കൊട്ടിയൂര്‍, സി.ജി. തങ്കച്ചന്‍, കട്ടേരി നാരായണന്‍, ജോസ് വട്ടമല, കെ.പി. ഗംഗാധരന്‍, എം.കെ. മോഹനന്‍, രാജീവന്‍ എളയാവൂര്‍, രാജീവന്‍ കപ്പച്ചരി, സത്യന്‍ നരവൂര്‍, പടിയൂര്‍ ദാമോദരന്‍, എം.പി. അരവിന്ദാക്ഷന്‍,അജിത് മാട്ടൂല്‍, രാജീവന്‍ പാലുണ്ട, തോമസ് വക്കത്താനം, പി.ജെ. ആന്‍റണി, സി. രഘുനാഥ്, രജിത് നാറാത്ത്, പൊന്നമ്പത്ത് ചന്ദ്രന്‍, സന്തോഷ് കണ്ണമ്പള്ളി, ജയ്സണ്‍ കാരേക്കാട്, പ്രദീപ് വട്ടിപ്രം, അഡ്വ. ബ്രിജേഷ്കുമാര്‍, എം.പി. വേലായുധന്‍, അഡ്വ. കെ. ഷുഹൈബ്, ഇ.ടി. രാജീവന്‍, പി. മാധവന്‍ മാസ്റ്റര്‍, എന്‍.പി. ശ്രീധരന്‍, ഡോ.കെ.വി. ഫിലോമിന, എന്‍.കെ. രാജന്‍, എന്‍. രാമകൃഷ്ണന്‍, അഡ്വ. നൗഷാദ് വാഴവളപ്പില്‍, പി.കെ. സതീശന്‍, പി. ജനാര്‍ദനന്‍, ഹരിദാസ് മുകേരി, ബിജു ഉമ്മര്‍, നബീസാബീവി, ഡെയിസിമാണി, കണ്ടോത്ത് ഗോപി, പൊയില്‍ മുഹമ്മദ്, ജോജി വര്‍ഗീസ് വട്ടോളി, സി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി. നാരായണന്‍, രഘുരാമന്‍ കീഴറ, കെ. കേളപ്പന്‍, വി.ആര്‍. ഭാസ്കരന്‍, ഒ.വി. ജാഫര്‍, ബിജു പുളിയന്‍തൊടി, ഇ.പി. ലളിതടീച്ചര്‍, സി.ടി. ഗിരിജ, എം.സി. ശ്രീജ, മീറ വല്‍സന്‍ (ജന. സെക്രട്ടറിമാര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.