കേളകം: ആറളം ഫാമില്‍ നിന്ന് വ്യവസായികാടിസ്ഥാനത്തില്‍ നീര ഉല്‍പാദനം മാര്‍ച്ചില്‍ ആരംഭിക്കും. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് നാളികേര വികസന കോര്‍പറേഷന്‍ കാര്‍ഷിക സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പുവെച്ചു. വൈവിധ്യവത്കരണത്തിലൂടെ ഫാമിന്‍െറ വരുമാനം വര്‍ധിപ്പിക്കാനും ആദിവാസികള്‍ക്ക് മികച്ച തൊഴിലും കൂലിയും ലഭിക്കാനുംവേണ്ടി നടപ്പാക്കുന്ന പദ്ധതിയാണിത്. നീരയുടെ ഉല്‍പാദനത്തിനുള്ള സാങ്കേതിക സഹായം നല്‍കുന്നത് കാര്‍ഷിക സര്‍വകലാശാലയാണ്. 100, 200, 500 തുടങ്ങിയ അളവുകളില്‍ ആറളം ഫാം എന്ന പേരില്‍ നീര വിപണിയില്‍ എത്തിക്കും. നീര ചത്തെിയെടുക്കാന്‍ പുനരധിവാസ മേഖലയില്‍ നിന്ന് ആളെ കിട്ടാതായതോടെ സമീപ പഞ്ചായത്തുകളില്‍ നിന്ന് ആളുകളെ കണ്ടത്തെി പരിശീലനം നല്‍കുന്നതിനെപ്പറ്റി അധികൃതര്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ഫാമില്‍ കുരങ്ങ് ശല്യത്തെ തുടര്‍ന്ന് തേങ്ങ ഉല്‍പാദനത്തില്‍ വന്‍ കുറവാണ് ഉണ്ടായിട്ടുള്ളത്. വരുമാന ചോര്‍ച്ച പരിഹരിക്കുന്നതിന്‍െറ ഭാഗമായാണ് നീര ഉല്‍പാദനത്തിലേക്ക് കടക്കുന്നത്. ആറളം ഫാം മാനേജ്മെന്‍റിന്‍െറ കീഴില്‍തന്നെ നീര ഉല്‍പാദനം ആരംഭിക്കണമെന്നാണ് താല്‍പര്യം. പ്രതിമാസം15000 രൂപ മിനിമം വേതന നിരക്കില്‍ 500 ആദിവാസികള്‍ക്ക് ആദ്യം തൊഴില്‍ ലഭിച്ചേക്കും. ഒരേക്കര്‍ സ്ഥലമാണ് പ്ളാന്‍റിനായി നാളികേര വികസന കോര്‍പറേഷന് ഫാം വിട്ടുനല്‍കിയിരിക്കുന്നത്. ഇതിന്‍െറ നിര്‍മാണം ജനുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും. 100 ആദിവാസികളാണ് ഇപ്പോള്‍ നീരചത്തെില്‍ പരിശീലനം നേടുന്നത്. പരിശീലന കാലയളവില്‍ ദിവസക്കൂലിയായി 500 രൂപയും നല്‍കും. ആദ്യഘട്ടത്തില്‍ 5000 തെങ്ങാണ് ചത്തൊനായി നല്‍കുന്നത്. തെങ്ങൊന്നിന് 1000 രൂപ നാളികേര വികസന കോര്‍പറേഷന്‍ നല്‍കണം. കാലാവധി കഴിയുന്നതോടെ 5000 തെങ്ങുകൂടി അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.