പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റ് മേല്‍പാല നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ പി.ജി. സുരേഷ് ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. പിലാത്തറ-പാപ്പിനിശ്ശേരി റോഡ് പ്രവൃത്തി പൂര്‍ത്തിയാകുന്നതിനനുസരിച്ച് മേല്‍പാല നിര്‍മാണവും തീര്‍ക്കേണ്ടതുണ്ട്. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ രാത്രിയും പകലുമായി കൂടുതല്‍ തൊഴിലാളികളെ നിയോഗിക്കുമെന്ന് ചീഫ് എന്‍ജിനീയര്‍ പറഞ്ഞു. ജനുവരിയിലും നിര്‍മാണ പുരോഗതി വിലയിരുത്തും. 2016 ജൂണ്‍ 30നുള്ളില്‍ മേല്‍പാല നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ച സമയ പരിധി 2015 ഏപ്രില്‍ 22 ആയിരുന്നു. തുടര്‍ന്ന് 2016 മാര്‍ച്ച് 14 വരെ വീണ്ടും നീട്ടി നല്‍കി. ഈ കാലയളവിനുള്ളിലും പൂര്‍ത്തീകരിക്കാനാവില്ളെന്നതിനാലാണ് വീണ്ടും സര്‍ക്കാറിനോട് സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടത്. റെയില്‍വേ ഗേറ്റിനു ഇരുഭാഗത്തുമുള്ള ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഒരുക്കുന്നതിന് റെയില്‍വേ സബ്വേ നിര്‍മിക്കുന്നതിന് ആവശ്യമായ നടപടി ഇതുവരെയും തുടങ്ങിയില്ല. റെയില്‍വേയുടെ പ്രവൃത്തികള്‍ക്ക് വേഗം കൂട്ടുന്നതിന് അധികൃതരുമായി ബന്ധപ്പെടുമെന്നും എന്‍ജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.