ഇരിട്ടി: വായ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്കിന്‍െറ പരാതിപ്രകാരം കര്‍ഷകനെ കോടതി റിമാന്‍ഡ് ചെയ്തു. വെളിമാനത്തെ മറ്റപ്പള്ളില്‍ സെബാസ്റ്റ്യനെയാണ് കൂത്തുപറമ്പ് മുനിസിഫ് കോടതി റിമാന്‍ഡ് ചെയ്തത്. റൂറല്‍ ബാങ്ക് എടൂര്‍ ശാഖയില്‍ നിന്ന് സെബാസ്റ്റ്യന്‍ 11,000 രൂപ വായ്പയെടുത്തിരുന്നു. ഇത് യഥാസമയം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പരാതി നല്‍കി. ഒടുവില്‍ പ്രതിമാസം 1000രൂപ വീതം കോടതിയില്‍ കെട്ടിവെച്ച് വായ്പ തിരിച്ചടക്കാന്‍ കൂത്തുപറമ്പ് മുനിസിഫ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ സാമ്പത്തിക പ്രയാസം കാരണം 500രൂപയാണ് സെബാസ്റ്റ്യന്‍ അടച്ചത്. ഈ മാസം 1000രൂപ അടക്കാന്‍ ബുധനാഴ്ച കോടതിയിലത്തെിയപ്പോഴാണ് അടവില്‍ വീഴ്ച വരുത്തിയെന്ന പേരില്‍ സെബാസ്റ്റ്യനെ റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ കര്‍ഷക സംഘടനകള്‍ പ്രതിഷേധിച്ചു. കര്‍ഷകനെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായി പ്രക്ഷോഭം ആരംഭിക്കുമെന്നും ഇന്‍ഫാം ജില്ലാ സെക്രട്ടറി സ്കറിയ കളപുര, കത്തോലിക്ക കര്‍ഷക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്‍റ് ദേവസ്യ കൊങ്ങോല, കര്‍ഷക വേദി പ്രസിഡന്‍റ് ബെന്നി പുതിയപുറം, തോമസ് മറ്റപ്പള്ളില്‍, ജോസ് മാലിക്കല്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.