കണ്ണൂര്‍: മില്‍മ ജീവനക്കാരുടെ ഇന്നലത്തെ പണിമുടക്ക് കണ്ണൂര്‍ ഡെയറിയില്‍ പൂര്‍ണം. ഇന്നലെ പാല്‍ സംഭരണവും വിതരണവും നടന്നില്ല. പെന്‍ഷനും ക്ഷേമനിധിയും നടപ്പാക്കാത്തതടക്കം മാനേജ്മെന്‍റിന്‍െറ തൊഴിലാളിവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് സി. ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്കിയത്. കണ്ണൂര്‍ ഡെയറിയില്‍ 85 സ്ഥിരം ജീവനക്കാരും 100ഓളം താല്‍കാലിക ജീവനക്കാരും പണിമുടക്കിലാണ്. ജില്ലയിലെ ഏക ക്ഷീരഗ്രാമമായ പൊട്ടന്‍പ്ളാവില്‍ 2200 ലിറ്റര്‍ പാലാണ് വ്യാഴാഴ്ച രാവിലെ ക്ഷീര കര്‍ഷകര്‍ക്ക് മറിച്ചുകളയേണ്ടി വന്നത്. പാല്‍ വില്‍പന നടക്കില്ളെന്ന് വന്നതോടെ തൈര് ഉല്‍പാദിപ്പിക്കാന്‍ ചിലര്‍ ശ്രമം നടത്തിയെങ്കിലും ഇത്രയേറെ തൈരിന് ആവശ്യക്കാരില്ളെന്നതും ദുരിതമായി. പണിമുടക്കിയ ജീവനക്കാര്‍ മില്‍മ ഡെയറിക്ക് മുന്നില്‍ ധര്‍ണ നടത്തി. മില്‍മ കണ്ണൂര്‍ ഡെയറി എംപ്ളോയീസ് യൂനിയന്‍ പ്രസിഡന്‍റ് കാടന്‍ ബാലകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് വി.വി. ശശീന്ദ്രന്‍, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്‍റ് കെ. അശോകന്‍ എന്നിവര്‍ സംസാരിച്ചു. തിരുമേനി ക്ഷീരോല്‍പാദക സഹകരണ സംഘത്തിനു മുന്നില്‍ നടന്ന പ്രതിഷേധ സമരത്തിന് ജെയ്സണ്‍ വള്ളക്കട, ഷിജു പുത്തന്‍പറമ്പില്‍, രാജേന്ദ്രന്‍ തെക്കാട്ട്, ജിനോ ചെമ്പരത്തിക്കല്‍, അജി പാലത്തിങ്കല്‍, ജെയ്സണ്‍ പൂത്തോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.