ദൗത്യം പൂര്‍ത്തിയാക്കി; കോര വിടപറഞ്ഞു

കണ്ണൂര്‍: സ്ഫോടനവും ബോംബുകളും ഭീതിപടര്‍ത്തിയ ജില്ലയില്‍ ഒളിയിടങ്ങളിലെ ബോംബുകള്‍ കണ്ടത്തൊന്‍ ഇനി കോരയില്ല. ബോംബുകള്‍ കണ്ടത്തെുന്നതില്‍ വിദഗ്ധയായ പൊലീസ് നായ ഖോര എന്ന കോര ഓര്‍മയായി. കേരള പൊലീസിലെ തല മുതിര്‍ന്ന പൊലീസ് നായയാണ് കോര. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം. വൈകീട്ട് ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. 2003ല്‍ മധ്യപ്രദേശിലെ തെക്കന്‍പൂര്‍ ബി.എസ്.എഫ് അക്കാദമിയിലെ പരിശീലനത്തിനുശേഷമാണ് കേരള പൊലീസ് ഡോഗ് സ്ക്വാഡില്‍ അംഗമായത്. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പൊലീസിന് ഡ്യൂട്ടിക്കായി ലഭിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സുപ്രധാനമായ പല റെയ്ഡുകളിലും പങ്കെടുക്കുകയുണ്ടായി. കേസന്വേഷണത്തെ സഹായിക്കുന്ന ഒട്ടേറെ തെളിവുകള്‍ കണ്ടത്തെുന്നതിന് കോരയുടെ സാന്നിധ്യത്തിലൂടെ പൊലീസിന് സാധിച്ചിട്ടുണ്ട്. നാലുതവണ കേരള പൊലീസ് ഡ്യൂട്ടി മീറ്റില്‍ കണ്ണൂരിനെ പ്രതിനിധാനംചെയ്ത് സമ്മാനം നേടി. ഓള്‍ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റില്‍ മൂന്നുതവണ കേരള പൊലീസിനെ പ്രതിനിധാനംചെയ്ത് മത്സരിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. ബല്‍റാം vs താരാദാസ് എന്ന സിനിമയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടുപിടിക്കുന്ന റോളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമ ഉള്‍പ്പെടെ നാലോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പതിനാലര വയസ്സായ കോര 2012 മുതല്‍ പ്രായാധിക്യം മൂലം ഡ്യൂട്ടികളില്‍ പങ്കെടുത്തിരുന്നില്ല. കോരക്ക് പകരം റൂബി എന്ന നായയാണ് പരിശീലനത്തിനുശേഷം കണ്ണൂര്‍ ജില്ലാ പൊലീസില്‍ സേവനം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.