മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണ പ്രവര്‍ത്തനത്തെ കനത്ത മഴ സാരമായി ബാധിച്ചതായി ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍. വിമാനത്താവളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പരീക്ഷണ വിമാനമിറക്കുന്ന റണ്‍വേ പ്രദേശത്തിന്‍െറ ബിറ്റ്മിനസ് കോണ്‍ക്രീറ്റ് ഉദ്ഘാടനം ചെയ്യാനുമത്തെിയ കലക്ടര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഡിസംബര്‍ 31ന് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ വിമാനം മൂര്‍ഖന്‍പറമ്പില്‍ ഇറക്കുമെന്നാണ് സര്‍ക്കാറിന്‍െറ പ്രഖ്യാപനം. എന്നാല്‍, കനത്ത മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റണ്‍വേ വികസിപ്പിക്കുന്നതിന്‍െറ ഭാഗമായി നാലാംഘട്ടത്തില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വേ റിപ്പോര്‍ട്ട് അടുത്ത ദിവസം ആക്ഷന്‍ കമ്മിറ്റികളുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് അപ്രോച്ചിനായി കല്ളേരിക്കരയില്‍ 10.82 ഏക്കര്‍ സ്ഥലവും കാനാട് മേഖലയില്‍ 64.18 ഏക്കര്‍ സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. സര്‍ക്കാറിന്‍െറ തീരുമാനം വന്നാല്‍ പരീക്ഷണ വിമാനമിറക്കലിന്‍െറ സംഘാടക സമിതി വിളിച്ചുചേര്‍ക്കാനുള്ള ഒരുക്കത്തിലാണ് കിയാല്‍. കിയാല്‍ പ്രോജക്ട് എന്‍ജിനീയര്‍ കെ.പി. ജോസ്, എ. അജയകുമാര്‍, എല്‍ ആന്‍ഡ് ടി, എയ്കോം ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. സ്ഫോടനത്തോടെയുള്ള ഖനനം വഴിയുണ്ടായ എതിര്‍പ്പിനെ തുടര്‍ന്നും കാലവര്‍ഷം ശക്തമായപ്പോഴും പദ്ധതി പ്രദേശമായ മൂര്‍ഖന്‍പറമ്പില്‍ 60 പ്രവൃത്തി ദിവസങ്ങള്‍ പൂര്‍ണമായും 33 ദിവസങ്ങള്‍ ഭാഗികമായും നഷ്ടപ്പെട്ടിരുന്നു. ഇതിനു പുറമെ തുലാവര്‍ഷം ശക്തിപ്രാപിച്ചപ്പോഴും നിരവധി ദിവസങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനത്തെുടര്‍ന്ന് ഇപ്പോള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അധികവേദനം നല്‍കി ദിനംപ്രതി 20 മണിക്കൂറുകളോളം പ്രവര്‍ത്തനം നടത്തിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. ഇതിനിടെ ഞായറാഴ്ചകളിലും നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചതിന്‍െറ ഭാഗമായി പൊതുജനങ്ങളുടെ സന്ദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി രാജ്യസഭാംഗം റിച്ചാര്‍ഡ് ഹേ ശനിയാഴ്ച ഉച്ചക്ക് പദ്ധതി പ്രദേശത്ത് സന്ദര്‍ശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.