ചക്കരക്കല്ലില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ റോഡരികില്‍

ചക്കരക്കല്ല്: പ്ളാസ്റ്റിക് മാലിന്യങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ട നിലയില്‍ മാലിന്യ സംസ്കരണ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം അവതാളത്തിലായി. മാലിന്യ സംസ്കരണത്തിന് ‘ക്ളീന്‍’ അവാര്‍ഡ് വാങ്ങിയ ചെമ്പിലോട് പഞ്ചായത്തിന്‍െറ കീഴിലെ സംസ്കരണ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനമാണ് അവതാളത്തിലായത്. പഞ്ചായത്ത് പരിധിയിലെ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ശേഖരിക്കുന്ന പ്ളാസ്റ്റിക് ബാഗുകളും മറ്റുമാണ് സംസ്കരണത്തിനായി ശേഖരിക്കുന്നത്. ഓരോ മാസവും പഞ്ചായത്തിന്‍െറ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ശേഖരണം നടത്താറുള്ളത്. എന്നാല്‍, കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി പ്ളാസ്റ്റിക് ശേഖരിച്ചിട്ടില്ല. ഇത്തരത്തില്‍ കൂട്ടിയിട്ട മാലിന്യങ്ങളില്‍ ‘മില്‍മ’ പാലിന്‍െറയും ബേക്കറി സാധനങ്ങളുടെയും പാക്കറ്റുകളുള്ളതിനാല്‍ രാത്രികാലങ്ങളില്‍ തെരുവു നായ്ക്കളും കുറുക്കന്മാരും കടിച്ചു കീറി കുടിവെള്ള സ്രോതസ്സുകളിലും വീടുകളുടെ വരാന്തകളിലും മറ്റും കൊണ്ടിടുന്നത് പതിവാണ്. അതോടൊപ്പം തെരുവുനായ്ക്കളുടെ ശല്യവും ഏറിവരുന്നതായി ജനങ്ങള്‍ പരാതിപ്പെട്ടു. പഞ്ചായത്തില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നിട്ടും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജനങ്ങള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.