കൂത്തുപറമ്പ്: നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് പൊലീസിനെ വെട്ടിച്ച് മുങ്ങിനടക്കുകയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പിണറായി പുത്തന്‍കണ്ടത്തെ പ്രനൂബ് ബാബു(27)വിനെയാണ് കൂത്തുപറമ്പ് സി.ഐ കെ. പ്രേംസദനും സംഘവും അറസ്റ്റുചെയ്തത്. ധര്‍മടം, കതിരൂര്‍, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്. 2011ല്‍ പിണറായി പുത്തന്‍കണ്ടത്ത് വെച്ച് 13ഓളം നാടന്‍ ബോംബുകള്‍ കണ്ടത്തെിയ സംഭവത്തിലും 2014ല്‍ ഇതേ സ്ഥലത്ത് 36ഓളം നാടന്‍ ബോംബുകള്‍ കണ്ടത്തെിയ സംഭവത്തിലും പ്രനൂബ്ബാബു പ്രതിയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കായലോട് വെച്ച് ബേക്കറിക്ക് നേരെ നടന്ന അക്രമത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവത്തിലും മമ്പറത്തുവെച്ച് സി.പി.എം പ്രവര്‍ത്തകനായ സുകേഷിനെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. നിരവധി അക്രമക്കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന പ്രനൂബ് ബാബു അടുത്തകാലത്താണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയിരുന്നത്. കൂത്തുപറമ്പ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.