മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാവുന്നതോടെ ടൂറിസം മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാവുമെന്ന് പ്രതീക്ഷ. അനുഷ്ഠാന കലകളും വികസിക്കുമെന്ന് വിലയിരുത്തല്‍. മലബാറിലെ കാവുകളിലും കോട്ടങ്ങളിലും കെട്ടിയാടുന്ന തെയ്യം തുടങ്ങിയ അനുഷ്ഠാന കലകള്‍ ആസ്വദിക്കുവാന്‍ വിദേശ സഞ്ചാരികള്‍ ഏറെയുണ്ടാകുമെന്നാണു പ്രതീക്ഷ. ഇതോടുകൂടി ടൂറിസവും അനുഷ്ഠാന കലകളും ക്ഷേത്രകലകളും വികസിക്കുന്നതോടെ മലബാറിന് ഒട്ടേറെ വിദേശ നാണ്യം ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഉത്തര മലബാറിലെ ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാസൗകര്യം വര്‍ധിക്കുന്നതോടെ ജില്ലയിലേയും അയല്‍ പ്രദേശങ്ങളിലേയും ടൂറിസം വികസിക്കുമെന്നു തന്നെയാണ് അധികൃതര്‍ കരുതുന്നത്. ടൂറിസം മേഖലയ്ക്ക് വളക്കൂറുള്ള നിരവധി പ്രദേശങ്ങള്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള സാഹചര്യത്തില്‍ ഇവ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍. ബേക്കല്‍ക്കോട്ട, പറശ്ശിനിക്കടവ്, കൊട്ടിയൂര്‍, പഴശ്ശിഡാം, പുരളിമല എന്നിവിടങ്ങളില്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതുവഴി കൂടുതല്‍ വിദേശ നാണ്യം നേടാനുള്ള സാധ്യതകളാണ് ഒരുങ്ങുന്നത്. മലബാറില്‍ മാത്രം കണ്ടുവരുന്ന തെയ്യം ആസ്വദിക്കുവാന്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാവുന്നതോടെ ഒട്ടേറെ വിദേശ സഞ്ചാരികള്‍ ഉണ്ടാകുമെന്നാണു കരുതുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. കണ്ണൂര്‍ വിമാനത്താവള സൈറ്റില്‍ തന്നെ തെയ്യത്തിന് അര്‍ഹമായ സ്ഥാനം നല്‍കിയത് ഇതിന്‍െറ ഭാഗമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കു പുറമേ വടകര, മാഹി, വയനാട്, കുടക്, വീരാജ്പേട്ട എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്കും എളുപ്പമത്തൊന്‍ കഴിയുന്നതോടെ കണ്ണൂര്‍ വിമാനത്താവളം കേരളത്തില്‍ ഒന്നാം സ്ഥാനം കൈവരിക്കുമെന്നാണു സൂചന. നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ എത്തുന്നത് കൊച്ചിയിലാണ്. രണ്ടാം സ്ഥാനം തിരുവനന്തപുരത്തിനാണുള്ളത്. കണ്ണൂരില്‍ വിമാനത്താവളം സജ്ജമായി വാണിജ്യ സര്‍വിസ് ആരംഭിക്കുന്നതോടെ മംഗളൂരു വിമാനത്താവളത്തേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ കണ്ണൂരിലുണ്ടാകുമെന്നും കരുതുന്നു. അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷത്തിനകം ദിനംപ്രതി 50നും 60നും ഇടയില്‍ സര്‍വിസ് നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.