കണ്ണൂര്‍: അഴീക്കോട് നിയോജക മണ്ഡലത്തില്‍ അഞ്ചുകോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കെ.എം. ഷാജി എം.എല്‍.എ അറിയിച്ചു. 50 പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. കണ്ണൂര്‍ കോര്‍പറേഷന്‍ പള്ളിക്കുന്ന് മേഖലയിലെ ഭഗവതി റോഡ് ടാറിങ് (10 ലക്ഷം), ചട്ടന്‍ചിറ മുള്ളന്‍കണ്ടി പാലം റോഡ് (12 ലക്ഷം), ചാലാട് അമ്പലം റോഡ് (ആറ് ലക്ഷം), തളാപ്പ് ചെട്ടിപ്പീടിക റോഡ് (എട്ട് ലക്ഷം), കുന്നാവ് മുച്ചിലോട്ട് ഡ്രൈനേജ് (10 ലക്ഷം), ഉദയം കുന്ന് റോഡ് (25 ലക്ഷം), പുഴാതി മേഖലയിലെ ഇടച്ചേരി വലിയതോട് റോഡ് (10ലക്ഷം), തളാപ്പ് കരിമ്പടം തോട് റോഡ് (ആറ് ലക്ഷം),പുല്ലൂപ്പി റോഡ് (അഞ്ച് ലക്ഷം), ശാദുലിപ്പള്ളി വയല്‍ റോഡ് (10ലക്ഷം), ഞാറ്റുവയല്‍ റോഡ് (അഞ്ച് ലക്ഷം), ഹൈദ്രോസ് പള്ളി ഭാരതി ലക്ഷ്മിറോഡ് (ആറ് ലക്ഷം), ശാദുലിപ്പള്ളി കക്കാട് ഡ്രൈനേജ് (എട്ട് ലക്ഷം), ചിറക്കല്‍ പഞ്ചായത്തിലെ അലവില്‍ തൂണോളി ഗോപാലന്‍ നായര്‍ റോഡ് (14 ലക്ഷം), കീരിയാട് ഡ്രൈനേജ് (എട്ട് ലക്ഷം), കുന്നുംകൈ കുഴക്കീല്‍ വയല്‍ റോഡ് (എട്ട് ലക്ഷം), പാലോട്ട് വയല്‍ കേളുകട റോഡ് (10 ലക്ഷം), പുതിയതെരു നീരൊഴുക്കുംചാല്‍ റോഡ് (ആറ് ലക്ഷം), ചിറക്കല്‍ സതേണ്‍ വാലി റോഡ്(ഒമ്പത് ലക്ഷം), അലവില്‍ വിജിന സ്റ്റോര്‍ റോഡ് (ആറ് ലക്ഷം), വളപട്ടണം പഞ്ചായത്തിലെ വളപട്ടണം മാര്‍ക്കറ്റ് തോട് സ്ളാബ് (20 ലക്ഷം), പുന്നക്ക തോട് വളപട്ടണം (ഒമ്പത് ലക്ഷം), വളപട്ടണം ലീഗ് കോര്‍ണര്‍ ഡ്രൈനേജ് (12ലക്ഷം), വളപട്ടണം മില്‍ റോഡ് (നാല് ലക്ഷം), വളപട്ടണം കമ്മുക്കോത്ത് ഡ്രൈനേജ് (എട്ട്ലക്ഷം), പുഴയോരത്തെ വീട് മുതല്‍ ഡ്രൈനേജ് (എട്ട് ലക്ഷം), കടവ് റോഡ് (അഞ്ച് ലക്ഷം), അഴീക്കോട് പഞ്ചായത്തിലെ അഴീക്കോട് കാപ്പിലെ പീടിക റോഡ് (10 ലക്ഷം), പൊയ്ത്തുംകടവ് സണ്‍ലൈറ്റ് റോഡ് (ഒമ്പത് ലക്ഷം), ആലാളം പള്ളി ബോട്ടുപാലം റോഡ് (ഒമ്പത് ലക്ഷം), പൊയ്ത്തും കടവ് ചെമ്മത്ത് കാവ് റോഡ് (എട്ട്), പൂതപ്പാറ ചെമ്മരശ്ശേരി റോഡ് (അഞ്ച്), അഴീക്കോട് ചാല്‍ ബീച്ച് റോഡ് (20 ലക്ഷം), അഴീക്കോട് വന്‍കുളത്ത് വയല്‍ കൊട്ടാരംത്തുംപാറ സ്ളാബ് (15), നാറാത്ത് ഗ്രാമപഞ്ചായത്തിലെ നാറാത്ത് ആലുങ്കില്‍ കോടച്ചേരി റോഡ് (18ലക്ഷം), നാറാതത് കാണപ്പറമ്പ് മഹാവിഷ്ണുക്ഷേത്രം റോഡ് (10), നാറാത്ത് കണ്ടത്തില്‍പള്ളി റോഡ് (10), നാറാത്ത് തീപ്പെട്ടി കമ്പനി പുലിത്തറ റോഡ് (ഒമ്പത്), നാറാത്ത് ചെക്കില്‍ റോഡ് (ഏഴ്), മംഗലപള്ളി മാലോട്ട് റോഡ് (ഏഴ്), നാറാത്ത് മാലോട്ട് പലേരിക്കാവ് റോഡ് (10), പാപ്പിനിശ്ശേരി പഞ്ചായത്തിലെ പാപ്പിനിശ്ശേരി ഇല്ലിപ്പുറം സ്ളാബ് (10), ഇല്ലിപ്പുറം വട്ടി റോഡ് (എട്ട് ലക്ഷം), പാപ്പിനിശ്ശേരി സക്കീര്‍ ഹുസൈന്‍ റോഡ് (10), പയഞ്ചിറ കോളനി റോഡ് (10), കല്ലിങ്ങല്‍ ഈത്തോട്ട് സ്ളാബ് (എട്ട് ലക്ഷം), മാങ്കടവ് ശാദുലിപ്പള്ളി (ആറ്), പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റ് ഡ്രൈനേജ് സ്ളാബ് (ആറു ്ലക്ഷം), പാപ്പിനിശ്ശേരി ഇല്ലിപ്പുറം കള്‍വര്‍ട്ട് (ആറ് ) എന്നീ പദ്ധതികള്‍ക്കാണ് അനുമതി കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.