കണ്ണൂര്‍: കാപ്പ നിയമം ദുരുപയോഗം ചെയ്ത് പാര്‍ട്ടിയെ വേട്ടയാടുകയാണെന്നാരോപിച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ കലക്ടര്‍ക്ക് പരാതി നല്‍കി. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ മതിയായ കാരണങ്ങളില്ലാതെ കര്‍ക്കശമായ വകുപ്പുകള്‍ ചേര്‍ത്ത് കള്ളക്കേസുകളെടുക്കുകയാണ്. തുടര്‍ന്ന് ഈ കേസുകളുടെ എണ്ണം ചൂണ്ടിക്കാണിച്ച് ഗുണ്ടകളായി പ്രഖ്യാപിക്കുകയും അതനുസരിച്ച് കാപ്പ നിയമമനുസരിച്ച് നടപടികള്‍ കൈക്കൊള്ളുകയാണെന്നും പരാതിയില്‍ പറയുന്നു. കലക്ടറെ തെറ്റിദ്ധരിപ്പിച്ചും പൊലീസ് അതിക്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതാകെ ഭരണകക്ഷിയുടെ നിര്‍ദേശമനുസരിച്ചാണ് ചെയ്തുവരുന്നത്. കണ്ണൂര്‍ കോര്‍പറേഷനിലെ കുന്നാവ് ഡിവിഷനില്‍ താമസിക്കുന്ന ടി. നിഖിലിന് കലക്ടറുടെ മുമ്പാകെ ഹാജരാകാന്‍ കഴിഞ്ഞ ഒക്ടോബര്‍ 17ന് നോട്ടീസ് നല്‍കി. തുടര്‍ന്ന് ഇപ്പോള്‍ 55ാം ഡിവിഷനില്‍പ്പെട്ട ഷഹന്‍രാജിനും ഹാജരാവാന്‍ നവംബര്‍ നാലിന് നോട്ടീസ് ലഭിച്ചു. ഇവരെല്ലാം സി.പി.എമ്മിന്‍െറ സജീവ പ്രവര്‍ത്തകരാണ്. ഇവര്‍ക്കെതിരെ കേസുകള്‍ ചുമത്തിയത് രാഷ്ട്രീയ പ്രേരിതമാണ്. കാപ്പ നിയമം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടി കൊണ്ടുവന്നതല്ല. നിയമത്തിന്‍െറ നഗ്നമായ ദുരുപയോഗമാണ് നടക്കുന്നത്. പൊലീസിന്‍െറ ഈ അതിക്രമങ്ങള്‍ക്ക് കലക്ടര്‍ കൂട്ടുനില്‍ക്കാന്‍ പാടില്ളെന്നും പരാതിയില്‍ പറയുന്നു. ഏറ്റവുമൊടുവില്‍ ഡി.വൈ.എഫ്.ഐ നേതാവായ പയ്യന്നൂരിലെ വി.കെ. നിഷാദിനെതിരെയും ഇത്തരം നിയമ വിരുദ്ധമായ നടപടികള്‍ക്ക് പൊലീസിന്‍െറ ഭാഗത്തുനിന്ന് നീക്കമുണ്ടാവുന്നുണ്ട്. അതിനാല്‍, കാപ്പ നിയമത്തിന്‍െറ ദുരുപയോഗത്തിനെതിരെ കലക്ടര്‍ ഇടപെടണമെന്നും രാഷ്ട്രീയ പ്രേരിതമായ നടപടിക്ക് കൂട്ടുനില്‍ക്കരുതെന്നും പി. ജയരാജന്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.