കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുത്തു. ധനകാര്യം, വികസനം, പെതുമരാമത്ത്, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമം എന്നീ അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കാണ് അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഓരോ കമ്മിറ്റികളിലെയും വനിതാ സംവരണ അംഗത്വത്തിനും എതിരാളികളില്ല. ആദ്യം വനിതാ സംവരണ അംഗത്വത്തിനും പിന്നീട് മറ്റ് അംഗങ്ങള്‍ക്കുമായാണ് തെരഞ്ഞെടുപ്പ് നടന്നത്. എതിരാളികളില്ലാത്തതിനാല്‍ പേര് സമര്‍പ്പിക്കപ്പെട്ടവര്‍ തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ എ.ഡി.എം ഒ. മുഹമ്മദ് അസ്ലം പ്രഖ്യാപിച്ചു. 24 അംഗ ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റ് ഒഴിച്ച് 23 അംഗങ്ങളാണ് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ അംഗങ്ങള്‍. വനിത സംവരണ പ്രകാരം ധനകാര്യം -സുമിത്ര ഭാസ്കരന്‍ (കോണ്‍.), വികസനം-ആര്‍. രജിത (സി.പി.എം), പൊതുമരാമത്ത്-കെ. ശോഭ (സി.പി.എം), ആരോഗ്യ-വിദ്യാഭ്യാസം -പി. ജാനകി (സി.പി.എം), ക്ഷേമം -ടി.ടി. റംല (സി.പി.എം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എല്‍.ഡി.എഫിന് രണ്ട്, യു.ഡി.എഫിന് മൂന്ന്. വികസനം എല്‍.ഡി.എഫ് നാല്, യു.ഡി.എഫ് രണ്ട്. പൊതുമരാമത്ത് എല്‍.ഡി.എഫ് മൂന്ന്, യു.ഡി.എഫ് രണ്ട്. ആരോഗ്യ-വിദ്യാഭ്യാസം എല്‍.ഡി.എഫ് മൂന്ന്, യു.ഡി.എഫ് ഒന്ന്. ക്ഷേമം എല്‍.ഡി.എഫ് മൂന്ന്, യു.ഡി.എഫ് ഒന്ന് എന്നിങ്ങനെയാണ് അംഗങ്ങള്‍. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടിന് നടത്തുമെന്ന് എ.ഡി.എം പറഞ്ഞു. രാവിലെ 10.30നാണ് തെരഞ്ഞെടുപ്പ്. ധനകാര്യം, പൊതുമരാമത്ത്, ആരോഗ്യ-വിദ്യാഭ്യാസം, ക്ഷേമം എന്നീ നാല് സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍മാന്‍ സ്ഥാനം സി.പി.എമ്മിനും വികസനകാര്യ ചെയര്‍മാന്‍ സ്ഥാനം സി.പി.ഐക്കുമായിരിക്കും. ധനകാര്യ ചെയര്‍പേഴ്സന്‍ വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ തന്നെയാണ്. വൈസ് പ്രസിഡന്‍റാണ് ചട്ട പ്രകാരം ധനകാര്യ ചെയര്‍പേഴ്സന്‍ സ്ഥാനം വഹിക്കേണ്ടത്. ക്ഷേമം, പൊതുമരാമത്ത് എന്നീ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സ്ഥാനം വനിതാ സംവരണമാണ്. കെ.വി. സുമേഷ് (ആരോഗ്യ-വിദ്യാഭ്യാസം), കെ.ശോഭ (പൊതുമരാമത്ത്), ടി.ടി. റംല (ക്ഷേമം), വി.കെ. സുരേഷ് ബാബു (വികസനം) എന്നിവര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരാകാനാണ് സാധ്യത. മത്സരത്തിനില്ളെന്ന് യു.ഡി.എഫ് അംഗങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് സമവായത്തിലൂടെ അംഗങ്ങളെ നിര്‍ദേശിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 15ഉം യു.ഡി.എഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാരായി രാജന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ. ശ്രീജിത്ത് എന്നിവരും പങ്കെടുത്തു. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് കാരായി ബുധനാഴ്ച കണ്ണൂരിലത്തെിയത്. ബുധനാഴ്ച വൈകീട്ടോടെ എറണാകുളത്തേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.