എയ്ഡ്സ് ദിനാചരണം: ജില്ലയില്‍ വര്‍ണ്ണാഭമായ പരിപാടികള്‍

കണ്ണൂര്‍: ജില്ലാ ആരോഗ്യ വകുപ്പിന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും ആഭിമുഖ്യത്തില്‍ എയ്ഡ്സ് ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കലക്ടറേറ്റിന് മുന്നില്‍ നിന്ന് ആരംഭിച്ച ബോധവത്കരണ റാലി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.കെ. ബേബി ഫ്ളാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനം ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആരോഗ്യ വകുപ്പ് തയാറാക്കിയ മിഷന്‍ ഇന്ദ്രധനുഷ് വീഡിയോ പരസ്യത്തിന്‍െറ പ്രകാശനവും കലക്ടര്‍ നിര്‍വഹിച്ചു. റാലിയില്‍ ഗവ. നഴ്സിങ് കോളജ്, കണ്ണൂര്‍ കൊയിലി, എ.കെ.ജി, ധനലക്ഷ്മി എന്നീ നഴ്സിങ് കോളജിലെയും വിദ്യാര്‍ഥികളും ജീവനക്കാരും പങ്കെടുത്തു. കൂടാതെ ആശ വര്‍ക്കേഴ്സ്, മുനിസിപ്പല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവരും സംബന്ധിച്ചു. നഴ്സിങ് കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്കിറ്റ് മത്സരം സംഘടിപ്പിച്ചു. ബോധവത്കരണ മാജിക്ഷോ, അത്താഴക്കുന്ന് കലാസമിതിയുടെ നാട്ടരങ്ങ്, നാടന്‍പാട്ട് തുടങ്ങി വിവിധ കലാപരിപാടികള്‍ നടത്തി. ഡോ. ടി.എസ്. സിദ്ധാര്‍ഥന്‍, ഡോ. മനോജ് എന്നിവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ചോല സംഘടനയുടെ ആഭിമുഖ്യത്തില്‍ എയ്ഡ്സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ ബ്ളഡ്ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാഹിദ റെഡ് റിബണ്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ചോല പ്രസിഡന്‍റ് വി.പി. മുനീറ അധ്യക്ഷത വഹിച്ചു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെയും കോളജ് ഓഫ് കോമേഴ്സിലെയും വിദ്യാര്‍ഥികള്‍ രക്തം ദാനം ചെയ്തു. പൊതുജനങ്ങളും രക്തം ദാനം ചെയ്തു. ഉച്ചതിരിഞ്ഞ് നടന്ന ദീപം തെളിക്കല്‍ ചടങ്ങില്‍ ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, മോട്ടോര്‍ തൊഴിലാളികള്‍ എന്നിവര്‍ സംബന്ധിച്ചു.എയ്ഡ്സ് നിയന്ത്രണ സമിതി സെക്രട്ടറി പി.എം. സാജിദ്, സ്നേഹതീരം മാനേജര്‍ ടി.ജെ. ജോണ്‍സണ്‍, ഹെല്‍ത്ലൈന്‍ മാനേജര്‍ കെ.പി. പ്രബിത്, അജ്നാസ്, കെ. മുഫീദ, വി.ആര്‍. രചന, കേരള ഗവ. നഴ്സിങ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഒ.എസ്. മോളി, പ്രമോദ്, കെ. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.