കണ്ണൂര്‍: മിത്തുകളുടെ പാതാളത്തില്‍നിന്ന് യാഥാര്‍ഥ്യത്തിന്‍െറ ഭൂമുഖത്തേക്ക് മാവേലി മന്നന്‍ കയറി വന്നപ്പോള്‍ വരവേറ്റത് പ്രിയ പ്രജകളുടെ സ്നേഹപ്പൂക്കളം. കള്ളവും ചതിയുമില്ലാത്ത ലോകത്തോടുള്ള ഇഷ്ടം ആഘോഷപ്പൊലിമയോടെ അവതരിച്ചപ്പോള്‍ മലയാളക്കരയുടെ മണ്ണും മനസ്സും ഒരുവേള കാതങ്ങള്‍ പിറകോട്ട് നടന്നിരിക്കണം. അതിന്‍െറ നേര്‍ക്കാഴ്ചയായിരുന്നു ഓണാഘോഷം. പത്തു നാള്‍ നീണ്ടുനിന്ന ഓണാഘോഷ പരിപാടികള്‍ നിറപ്പകിട്ടോടെ സമാപിച്ചു. ജനകീയ കൂട്ടായ്മയുടെയും പാരസ്പര്യത്തിന്‍െറയും സ്നേഹസന്ദേശമായി ജനങ്ങള്‍ ഏറ്റെടുത്ത ഓണാഘോഷ പരിപാടികള്‍ വൈവിധ്യംകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. തിരുവോണ നാളില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റും ബ്ളഡ് ഡോണേഴ്സ് കേരളയും കണ്ണൂര്‍ ജില്ലാ ആശുപത്രി, ചാലാട് സി.എച്ച് പാലിയേറ്റിവ് സെന്‍റര്‍, ഹോളിമൗണ്ട് വലിയന്നൂര്‍ എന്നീ സ്ഥാപനങ്ങളിലും റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് പരിസരത്തുള്ളവര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും ഓണസദ്യ നല്‍കി. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഓണസദ്യ വിതരണം മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഭാരവാഹികളായ ടി. പ്രേമാനന്ദ്, കെ.സി. ഷിജു, പി.ആര്‍. സുമിത്രന്‍, വിനോദ് സായി, ജയചന്ദ്രന്‍ അഴീക്കോട്, പി.കെ. പ്രേമരാജന്‍, എന്‍. പ്രജീഷ്, ടി. രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി പഞ്ചായത്ത് ഓണാഘോഷത്തിന്‍െറ ഭാഗമായി നടത്തിയ സ്നേഹ സംഗമം ബ്ളോക് മെംബര്‍ വി. സുരേശന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രന്‍ കല്ലാട്ട് അധ്യക്ഷത വഹിച്ചു. ഡോ. എം. മുഹമ്മദലി, എന്‍.എം. പരുഷോത്തമന്‍, കെ.കെ. രാജന്‍, കെ.സി. സോമന്‍, കെ.കെ. രാമചന്ദ്രന്‍, എം.കെ. അബ്ദുല്‍ ഖാദര്‍, എ.കെ. സുരേന്ദ്രന്‍, കെ.കെ. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. പുതിയതെരു: കാട്ടാമ്പള്ളി അബ്ദുല്‍ കലാം ആസാദ് കള്‍ചറല്‍ സൊസൈറ്റി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. കാട്ടാമ്പള്ളി രാഘവ നഗര്‍, ബാലന്‍ കിണര്‍, പഴയ നിരത്ത് കോളനി, പരപ്പില്‍ ലക്ഷംവീട് കോളനി എന്നിവിടങ്ങളിലാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. വിതരണം ചിറക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ടി.എം. സുന്ദ്രേന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്‍റ് കെ. അബ്ദുല്‍ സലാം ഹാജി അധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി എം. അബ്ദുല്‍ ഖാദര്‍ കുഞ്ഞ്, കണ്ണൂര്‍ ബ്ളോക് പഞ്ചായത്ത് മെംബര്‍ കാട്ടാമ്പള്ളി രാമചന്ദ്രന്‍, ചിറക്കല്‍ പഞ്ചായത്ത് മെംബര്‍ കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, സൊസൈറ്റി ട്രഷറര്‍ എം.എ. ഹംസ, കെ. ബാബു എന്നിവര്‍ സംസാരിച്ചു. രതീഷ്, സുജിത്ത്, കില്‍ജി മുസ്തഫ, എം.കെ. റസാഖ്, രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മട്ടന്നൂര്‍: നാടെങ്ങും വിപുലമായി തിരുവോണാഘോഷം സംഘടിപ്പിച്ചു. ഉത്രാട ദിനത്തില്‍ ചാറ്റല്‍ മഴ ഓണപ്പൊലിമക്ക് താല്‍ക്കാലിക മങ്ങലേല്‍പ്പിച്ചുവെങ്കിലും തിരുവോണം തെളിഞ്ഞ കാലാവസ്ഥയിലായിരുന്നു. മട്ടന്നൂര്‍ മലയ്ക്കുതാഴെ പൈതൃകം സാംസ്കാരിക സമിതി, പീറ്റക്കണ്ടി കുമാരന്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖ്യത്തില്‍ ദശവാര്‍ഷികാരംഭവും ത്രിദിന ഓണാഘോഷവും സംഘടിപ്പിച്ചു. ഓണസദ്യ, ഓണക്കളികള്‍ എന്നിവയും നടന്നു.കൊടോളിപ്രം ലെനിന്‍ സെന്‍റര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ്, ഇ.എം.എസ് കലാസാംസ്കാരിക കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തില്‍ ബലൂണ്‍ ഫൈറ്റിങ്, ഓര്‍മ പരിശോധന, മഞ്ചാടി പെറുക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.കൊടോളിപ്രം വാണീവിലാസം ഗ്രന്ഥാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി കമ്പവലി മത്സരം നടന്നു. കസേര കളി, സുന്ദരിക്ക് പൊട്ടുതൊടല്‍, ഓല മെടയല്‍, തവളച്ചാട്ടം, മെഴുകുതിരി കത്തിക്കല്‍ തുടങ്ങിയവ നടന്നു. മട്ടന്നൂര്‍ ടെമ്പിള്‍ ഏരിയ റസിഡന്‍റ്സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. കാര, കുറ്റിക്കര, കല്ളേരിക്കര, കരേറ്റ, കട്ട് ആന്‍ഡ് കവര്‍, പഴശ്ശി, എടവേലിക്കല്‍, അയ്യല്ലൂര്‍, ഉളിയില്‍ എന്നിവിടങ്ങളിലും വിപുലമായ ഓണാഘോഷം നടത്തി. ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നടുവനാട് നിടിയാഞ്ഞിരത്ത് ഓണസദ്യയൊരുക്കി. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. നിടുകുളം ബ്രദേര്‍സ് സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ളബ്, അഴീക്കോടന്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം എന്നിവയുടെ ആഭിമുഖത്തിലുള്ള ഓണാഘോഷം ഇന്നു സമാപിക്കും. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സി. രാജീവന്‍ അധ്യക്ഷത വഹിക്കും. മട്ടന്നൂര്‍ മൈത്രി നഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഓണാഘോഷം ഇന്ന് രാവിലെ 11 മണിക്ക് മട്ടന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസ് ഉദ്ഘാടനം ചെയ്യും. പി.എം. അംബുജാക്ഷന്‍ അധ്യക്ഷത വഹിക്കും. ഇരിക്കൂര്‍: പൂക്കളമൊരുക്കിയും കലാ-കായിക വിനോദ മത്സരങ്ങളും ഓണസദ്യകളും പായസം വിതരണം നടത്തിയും ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലും ഓണം ആഘോഷിച്ചു. നിരവധി പേര്‍ പങ്കെടുത്ത പരിപാടികള്‍ക്ക് കാലാവസ്ഥയും അനുകൂലമായിരുന്നു. ഇരിക്കൂര്‍ സണ്‍ഡേ വാരിയേഴ്സ് ബസ്സ്റ്റാന്‍ഡിന് സമീപം പൂക്കളം ഒരുക്കി. സൗഹൃദ കമ്പവലി മത്സരം, മധുരപലഹാര വിതരണം, ക്വിസ് മത്സരം എന്നിവ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു. തഫ്സീര്‍, മന്‍സൂര്‍, രമേഷ്, യൂസുഫ്, കെ.ടി. കഫീല്‍, എം.പി. അന്‍സാരി, ഷറഫുദ്ദീന്‍, നൗഷീര്‍, എം. രാഗേഷ്, സി.സി. അസ്മീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോളോട് ജവാന്‍സ് ടീം കമ്പവലി, കലാമത്സരങ്ങള്‍, പൂക്കളം എന്നിവ നടത്തി. പി. അനീഷ്, ടി.വി. സതീശന്‍, സി. ഗംഗാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചേടിച്ചേരി എ.കെ.ജി ഗ്രന്ഥാലയത്തിന്‍െറ ഓണോത്സവം പഞ്ചായത്ത് അംഗം എം.പി. ഗംഗാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ.കെ. ലക്ഷ്മണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ കലാ-കായിക മത്സരങ്ങള്‍ നടന്നു. കുളിഞ്ഞ ഇ.കെ. നായനാര്‍ സ്മാരക ഗ്രന്ഥാലയത്തിന്‍െറയും ഡി.വൈ.എഫ്.ഐയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഓണോത്സവം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. പി.പി. പ്രജീഷ്, എം.പി. പ്രസന്ന, എം.വി. രജിത എന്നിവര്‍ സംസാരിച്ചു. ഷൈജേഷ് സ്വാഗതം പറഞ്ഞു. വായന മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ നടന്നു. ഓണസദ്യയും പായസ വിതരണവും നടത്തി. മാങ്ങോട്ട് എ.കെ.ജി വായനശാല ആന്‍ഡ് ഗ്രന്ഥാലയം, സി.പി.എം ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണോത്സവം പഞ്ചായത്ത് അംഗം എം.വി. രജിത ഉദ്ഘാടനം ചെയ്തു. സി. രമണന്‍ അധ്യക്ഷത വഹിച്ചു. കലാമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം പഞ്ചായത്ത് അംഗം എം.പി. പ്രസന്ന നിര്‍വഹിച്ചു. ഓണസദ്യ, കമ്പവലി, നാടന്‍ പാട്ടുകള്‍, കലാമത്സരങ്ങള്‍ എന്നിവ നടന്നു. കെ.പി. സജീവന്‍ സ്വാഗതവും വി.സി. പ്രവീഷ് നന്ദിയും പറഞ്ഞു. കൊടോളിപ്രം വാണീവിലാസം ഗ്രന്ഥാലയത്തിന്‍െറ ആഭിമുഖ്യത്തില്‍ കലാകായിക മത്സരങ്ങളും പൂക്കളമൊരുക്കലും നടന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം കൂടാളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.വി. മോഹനന്‍ നിര്‍വഹിച്ചു. കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു. നിടുവള്ളൂര്‍ വിവേകാനന്ദ ആശ്രയ സ്വയം സഹായ സംഘങ്ങളുടെയും നായനാര്‍ സ്മാരക മന്ദിരത്തിന്‍െറയും ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു. പൂക്കള മത്സരം, കമ്പവലി തുടങ്ങിയവ നടന്നു. വിജയികള്‍ക്കുള്ള സമ്മാന വിതരണം പഞ്ചായത്ത് മെംബര്‍ സി. രാജീവന്‍ നിര്‍വഹിച്ചു. എം. ദിനേശന്‍ അധ്യക്ഷത വഹിച്ചു. സി. മനോഹരന്‍, യു.കെ. ഷാജി എന്നിവര്‍ സംസാരിച്ചു. ശശിധരന്‍ സ്വാഗതം പറഞ്ഞു. കല്യാട് ബാലസംഘം, ഇ.എം.എസ് സ്മാരക വായനശാല ഗ്രന്ഥാലയം എന്നിവ ഓണാഘോഷം നടത്തി. വിജയ കുമാര്‍ ബ്ളാത്തൂര്‍ ഉദ്ഘാടനം ചെയ്തു. ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബി. രാമചന്ദ്രന്‍, വി.സി. കുഞ്ഞിനാരായണന്‍, കെ. വിലാസിനി, ടി. ശ്രീകുമാര്‍, അര്‍ജുന്‍, കെ.കെ. ഉമേഷ് എന്നിവര്‍ സംസാരിച്ചു. വി.സി. ബാലന്‍ സ്വാഗതം പറഞ്ഞു. പട്ടാന്നൂര്‍ ഗ്രാമോത്സവത്തിന്‍െറ ഭാഗമായി ഓണാഘോഷം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.