കൂടുതല്‍ ഓണം ആഘോഷിക്കുന്നത് മറുനാടന്‍ മലയാളികള്‍ -മന്ത്രി

കണ്ണൂര്‍: കൂടുതല്‍ ഓണം ആഘോഷിക്കുന്നത് മറുനാടന്‍ മലയാളികളും പ്രവാസി മലയാളികളുമാണെന്ന് മന്ത്രി കെ.സി. ജോസഫ്. ടൗണ്‍ സ്ക്വയറില്‍ ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിനു പുറത്തുള്ള മലയാളികള്‍ക്ക് ഓണമെന്നു പറയുന്നത് സ്വന്തം നാട്ടില്‍ ജീവിക്കുന്നതിന്‍െറ ഓര്‍മകള്‍ അയവിറക്കുന്നതിനുള്ള അവസരമാണെന്നും മന്ത്രി പറഞ്ഞു. കെ.എം. ഷാജി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി. സുഗതന്‍, കണ്ണൂര്‍ പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.എന്‍. ബാബു, ഡി.ടി.പി.സി അംഗങ്ങളായ കെ.സി. ഗണേശന്‍, പുരുഷോത്തമന്‍, ആര്‍ട്ടിസ്റ്റ് ശശികല എന്നിവര്‍ സംസാരിച്ചു. ബാലതാരം ബേബി നിരഞ്ജന, സിനിമാ സംവിധായകന്‍ പ്രകാശന്‍ വാടിക്കല്‍, പ്രകാശന്‍ ചെങ്ങല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കലക്ടര്‍ പി. ബാലകിരണ്‍ സ്വാഗതവും സജി വര്‍ഗീസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.