അഴീക്കോട്: അഴീക്കോട്ട് ബി.ജെ.പി-സി.പി.എം സംഘര്‍ഷം. സംഭവത്തില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. 16 വീടുകളും മൂന്ന് പാര്‍ട്ടി ഓഫിസുകളും അക്രമത്തിനിരയായി. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഭവത്തത്തെുടര്‍ന്ന് അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ ഒരാഴ്ച നിരോധാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിരോധാജ്ഞ ഇന്നലെ നിലവില്‍ വന്നു. കേരള പൊലീസ് ആക്ട് 67,68 പ്രകാരമാണ് നിരോധാജ്ഞ പുറപ്പെടുവിച്ചത്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടി നില്‍ക്കുന്നതിനോ പ്രകടനം നടത്തുന്നതിനോ പൊതുയോഗം നടത്തുന്നതിനോ അനുവദിക്കില്ല. തിരുവോണ ദിവസം രാത്രി പത്തു മണിയോടെ ആരംഭിച്ച സംഘര്‍ഷം ഇന്നലെ പുലര്‍ച്ചെ മൂന്നു മണിവരെ നീണ്ടു. സി.പി.എം പ്രവര്‍ത്തകരായ കാപ്പിലെ പീടികയിലെ ഓട്ടോ ഡ്രൈവര്‍ ഷൈജു (35), കാപ്പിലെ പീടികയിലെ പി.പി. ഷഹീര്‍(40) എന്നിവരെ എ.കെ.ജി ആശുപത്രിയിലും ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഷഹീര്‍ (37), മീന്‍കുന്ന് സ്വദേശി രഞ്ജിത് എന്നിവരെ ജില്ലാ ആശുപത്രിയിലും പ്രവേശിച്ചു. തിരുവോണദിവസം വൈകീട്ട് പള്ളിയാംമൂലയില്‍ ബി.ജെ.പി പ്രവര്‍ത്തകരായ സ്മനേഷ് എന്ന ജോജുവും പള്ളിക്കുന്ന് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിബിനും (24) സി.പി.എം പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കമാണ് അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. സംഘര്‍ഷത്തിന്‍െറ ഭാഗമായി സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ക്കുനേരെയും സി.പി.എമ്മിന്‍െറ മൂന്ന് പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. സി.പി.എമ്മുകാരുടെ പത്ത് വീടുകളും ബി.ജെ.പി പ്രവര്‍ത്തകരുടെ നാല് വീടുകളുമാണ് അക്രമത്തിനിരയായത്. അഴീക്കോട് പഞ്ചായത്തിലെ മീന്‍കുന്ന്, നീര്‍ക്കടവ്, കാപ്പിലെ പീടിക എന്നിവിടങ്ങളിലാണ് വ്യാപക അക്രമം അരങ്ങേറിയത്. കാപ്പിലെ പീടിക ബസ് സ്റ്റോപ്പിനു സമീപം പി.എം. അജിത്തിന്‍െറ വീടിന്‍െറ മുഴുവന്‍ ജനല്‍ ചില്ലുകളും തകര്‍ത്തു. വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കും അടിച്ചു തകര്‍ത്തു. അജിത്തിന്‍െറ സഹോദരന്‍ പി.എം. ദിനചന്ദ്രന്‍െറ വീടിന്‍െറ മുഴുവന്‍ ഗ്ളാസുകളും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും അടിച്ചു തകര്‍ത്തു. കാപ്പുകരയിലെ പി.പി. ലക്ഷ്മണന്‍െറ വീടിന്‍െറ അടുക്കള ഭാഗത്തിന്‍െറ വാതില്‍ പൊളിച്ച് അകത്തുകയറിയ അക്രമി സംഘം ടി.വി, ഫ്രിഡ്ജ് തുടങ്ങിയവയും ഫര്‍ണിച്ചറും അടിച്ചു തകര്‍ത്തു. വീടിന്‍െറ ജനല്‍ചില്ലുകളും തകര്‍ത്തു. അക്രമിസംഘത്തെ തടയാന്‍ ശ്രമിച്ച പി.പി. ലക്ഷ്മണന്‍െറ ഭാര്യ പ്രസീതയെ സംഘം പരിക്കേല്‍പിച്ചു. മീന്‍കുന്ന് ഗോവിന്ദപുരം ക്ഷേത്രത്തിനു സമീപം ചത്തെു തൊഴിലാളിയായ പന്ന്യന്‍ ഹരീന്ദ്രന്‍െറ വീടിനകത്തെ മുഴുവന്‍ ഫര്‍ണിച്ചറുകളും ഗൃഹോപകരണങ്ങളും ജനല്‍ചില്ലുകളും അക്രമികള്‍ തകര്‍ത്തു. നീര്‍ക്കടവിലെ സി.വി. അജിത് കുമാര്‍, പുത്തലത്ത് ശ്രീനില, സീമാ വിനോദ്, പട്ടര്‍കണ്ടി അരയന്‍ രാജന്‍ എന്നിവരുടെ വീടുകളും തകര്‍ത്തു. നീര്‍ക്കടവിലെ ശ്രീനിവാസന്‍െറ വീടിനു മുന്നിലെ രണ്ടു ബൈക്കുകള്‍ കല്ല് ഉപയോഗിച്ച് തകര്‍ത്തു. ശവപ്പെട്ടി ജങ്ഷന്‍ റോഡില്‍ കണിശന്‍ മുക്കില്‍ ബി.ജെ.പി മഹിളാ മോര്‍ച്ചാ ജില്ലാ സെക്രട്ടറി സരസ്വതി കുഞ്ഞിപ്പാണന്‍െറ വീടിന്‍െറ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. സ്മനേഷ് എന്ന ജോജുവിന്‍െറ വീട്ടിലെ ടി.വി, അലമാര, കട്ടില്‍ എന്നിവയും 21 ജനല്‍ ചില്ലുകളും അക്രമികള്‍ തകര്‍ത്തു. വീടിനകത്തുനിന്നും 20 പവന്‍ സ്വര്‍ണം മോഷണം പോയതായി സ്മനേഷിന്‍െറ ഭാര്യ ആരോപിച്ചു. മീന്‍കുന്ന് ലക്ഷം വീട് കോളനിയിലെ ബി.ജെ.പി അനുഭാവി മണിയുടെ വീട്ടിലെ രണ്ട് കിടക്കകള്‍ വീടിനു വെളിയിലിട്ട് കത്തിക്കുകയും ജനലുകളും ഫര്‍ണിച്ചറും അടിച്ചു തകര്‍ക്കുകയും ചെയ്തു. മീന്‍കുന്ന് ലക്ഷം വീട് കോളനിയിലെ സജിത്തിന്‍െറ വീടിനകത്തെ ഫര്‍ണിച്ചറും ജനലുകളും തകര്‍ക്കുകയും പുറത്തു നിര്‍ത്തിയിട്ട ബൈക്ക് കത്തിക്കുകയും ചെയ്തു. മീന്‍കുന്ന് കോളനിയിലെ തന്നെ രഞ്ജിത്തിന്‍െറ വീട്ടിലെ ഫര്‍ണിച്ചര്‍ തകര്‍ക്കുകയും പുതിയതായി വാങ്ങിയ ബൈക്ക് നശിപ്പിക്കുകയും ചെയ്തു. കണിശന്‍ മുക്കിലെ രാജീവന്‍െറ വീടും അക്രമികള്‍ തകര്‍ത്തു. ജനലുകളും വാതിലുകളും അടിച്ചു തകര്‍ത്തിട്ടുണ്ട്. തകര്‍ക്കപ്പെട്ട മൂന്ന് പാര്‍ട്ടി ഓഫിസുകളും സി.പി.എമ്മിന്‍േറതാണ്. കാപ്പിലെ പീടിക സി.ഐ.ടി.യു മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫിസ്, കാപ്പിലെ പീടികയിലെ ബ്രാഞ്ച് കമ്മിറ്റി ഓഫിസായ എ.കെ.ജി സ്മാരക മന്ദിരം, മീന്‍കുന്ന് ബ്രാഞ്ചും മീന്‍കുന്ന് ഈസ്റ്റ് ബ്രാഞ്ചും പ്രവര്‍ത്തിക്കുന്ന മീന്‍കുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്തെ സി. ഗോപാലന്‍ നമ്പ്യാര്‍ സ്മാരകം എന്നിവയാണ് തകര്‍പ്പെട്ടത്. എസ്.പി പി.എന്‍. ഉണ്ണിരാജന്‍, ഡിവൈ.എസ്.പി മൊയ്തീന്‍ കുട്ടി, ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, കണ്ണൂര്‍ സിറ്റി സി.ഐ ഷാജി, വളപട്ടണം സി.ഐ കെ.വി. ബാബു, വളപട്ടണം എസ്.ഐ ശ്രീജിത്ത് കോടേരി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സ്ഥലത്ത് വന്‍ പൊലീസ് വിന്യാസമാണുള്ളത്. വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതിന് 452 ജാമ്യമില്ലാ വകുപ്പു പ്രകാരവും വധശ്രമത്തിന് 307 വകുപ്പു പ്രകാരവും പൊലീസ് വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.