ഇരിക്കൂര്‍: ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലും തെങ്ങുകള്‍ക്ക് ചെന്നീര് ഒലിക്കല്‍ രോഗം വ്യാപകമാകുന്നു. തൊലിക്കടിയിലൂടെ ഒരുതരം ദ്രാവകം ഒഴുകുകയാണ്. രോഗം പിടിപെട്ട തെങ്ങുകളുടെ തൊലി ഉണങ്ങി വീണുപോവുകയാണ് പതിവ്. രോഗം ബാധിച്ച തെങ്ങ് ദ്രവിച്ച് ഉണങ്ങുകയും ആ ഭാഗം ആഴത്തില്‍ കുഴിയാവുകയും ചെയ്യുന്നു. ഇത് ഒരുതരം മാരക കുമിള്‍രോഗമാണെന്നാണ് കൃഷി വിദഗ്ധര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ ഈ രോഗഭാഗം ചത്തെിയശേഷം ബോഡോ പേസ്റ്റ് പുരട്ടുകാണ് പ്രതിവിധി. തെങ്ങിന്‍െറ ചത്തെിയെടുത്ത ഭാഗം കത്തിച്ചുകളയണം. ഇല്ളെങ്കില്‍ ഇത് നിലത്തുവീണ് മറ്റു തെങ്ങുകള്‍ക്കും രോഗം ബാധിക്കും. പെട്ടെന്ന് വ്യാപിക്കുന്ന ഫംഗസ് രോഗമാണത്രേ ഇത്. രോഗം പിടിപെട്ട നൂറുകണക്കിന് തെങ്ങുകള്‍ ഇരിക്കൂര്‍ മേഖലയില്‍ ഉണങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.