കണ്ണൂര്‍: തിരുവോണം വിളിപ്പുറത്തത്തെി നില്‍ക്കെ നഗരം ജനപ്രളയത്തില്‍ മുങ്ങി. ഓണക്കോടിയും സദ്യയൊരുക്കുന്നതിനുള്ള സാധനങ്ങളും വാങ്ങാനത്തെിയവരുടെ പ്രവാഹമായിരുന്നു ഉത്രാടത്തലേന്ന് നഗരത്തിലെങ്ങും. സ്റ്റേഡിയം കോര്‍ണര്‍, പഴയ ബസ്സ്റ്റാന്‍ഡ് പരിസരം, പ്രസ്ക്ളബ് ജങ്ഷന്‍, പൊലീസ് മൈതാനിയുടെ പരിസരം, ഫോര്‍ട്ട് റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളില്‍ നിന്നുതിരിയാനിടമില്ലാത്തവിധം ജനത്തിരക്കനുഭവപ്പെട്ടു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരവും സ്റ്റേഡിയം കോര്‍ണറും പ്ളാസ ജങ്ഷനും പൂര്‍ണമായും വഴിവാണിഭക്കാര്‍ കൈയടക്കി. വിപണനമേളകള്‍ കേന്ദ്രീകരിച്ച പൊലീസ് മൈതാനിയിലും അഭൂതപൂര്‍വമായ ആള്‍തിരക്കാണുണ്ടായത്. കടകളെ അപേക്ഷിച്ച് കുറഞ്ഞ വിലയില്‍ കുട്ടിയുടുപ്പുകളും സ്ത്രീകളുടെ വസ്ത്രങ്ങളും മറ്റും ലഭിക്കുന്ന വഴിവാണിഭക്കാര്‍ക്കു മുന്നില്‍ സാധാരണക്കാര്‍ തിക്കിത്തിരക്കിയത്തെി. കര്‍ണാടകയില്‍ നിന്നത്തെിയ പഴയ വസ്ത്രങ്ങളുടെ കച്ചവടക്കാരും അവസരം നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. വീടുകളില്‍നിന്ന് ശേഖരിക്കുന്ന ഉപയോഗിച്ച വസ്ത്രങ്ങളാണ് ഇവര്‍ വീണ്ടും അലക്കിത്തേച്ച് വില്‍പനക്കത്തെിക്കുന്നത്. ഫോര്‍ട്ട് റോഡ്, പ്രസ്ക്ളബ് ജങ്ഷന് സമീപത്തെ യുദ്ധസ്മാരകം എന്നിവയുടെ പരിസരങ്ങളില്‍ കേന്ദ്രീകരിച്ച പൂവില്‍പനക്കാരും കച്ചവടം പൊടിപൊടിച്ചു. ജനത്തിരക്ക് ഗതാഗതക്കുരുക്കിനും കാരണമായി. കാല്‍ടെക്സ് ജങ്ഷന്‍, പ്ളാസ ജങ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളില്‍ വാഹനത്തിരക്ക് അനിയന്ത്രിതമായി. വാഹനങ്ങള്‍ നിയന്ത്രിക്കാനും മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പൊലീസിന് നന്നേ പാടുപെടേണ്ടിവന്നു. നഗരത്തിലേക്ക് വന്നുപോകുന്ന ബസുകളിലും തിരക്കേറി. ഹോട്ടലുകളില്‍ ആഹാര സാധനങ്ങള്‍ നേരത്തെ തീര്‍ന്നതിനാല്‍ ഉച്ച ഭക്ഷണം കിട്ടാതെ പലരും വലഞ്ഞു. വിലക്കുറവിന്‍െറ ആകര്‍ഷണീയതയുള്ള ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് സാമഗ്രികളും വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പതിവിലേറെ ജനസാന്നിധ്യമുണ്ടായി. കാലാവസ്ഥ അനുകൂലമായത് കച്ചവടക്കാര്‍ക്കും ഗുണഭോക്താക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.