അന്തര്‍ സംസ്ഥാന പാതയിലെ പാലങ്ങള്‍ അപകട ഭീഷണിയില്‍

ഉരുവച്ചാല്‍: കാലപ്പഴക്കം കൊണ്ട് തലശ്ശേരി-കുടക് അന്തര്‍ സംസ്ഥാന പാതയിലെ പാലങ്ങള്‍ അപകടാവസ്ഥയില്‍. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പാലങ്ങള്‍ കുലുങ്ങുന്നു. പൊതുമരാമത്ത് വകുപ്പ് റോഡ്വിഭാഗത്തിന്‍െറ കീഴില്‍ തലശ്ശേരി-കൂത്തുപറമ്പ്-ഇരിട്ടി സെക്ഷനുകളില്‍ വരുന്ന ഏഴ് പാലങ്ങളില്‍ മെരുവമ്പായി, കളറോഡ് ഉളിയില്‍ എന്നീ പാലങ്ങളാണ് അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ അപകട ഭീഷണിയിലുള്ളത്. മെരുവമ്പായി പാലം ഇരുമ്പ് യാഡുകള്‍ തുരുമ്പ് പിടിച്ച് ജീര്‍ണിച്ച് പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് പാലത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും പാലത്തിന് മുകളില്‍ ചെങ്കല്‍ നിരത്തി ഭാരം കയറ്റിയ വാഹനം പൊലീസ് നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നിയന്ത്രിക്കാന്‍ ആളില്ലാത്തതിനാല്‍ വാഹനങ്ങളുടെ മത്സരഓട്ടം കാരണം ഗതാഗതക്കുരുക്കും പതിവാണ്.പാലത്തിന്‍െറ രണ്ട് കവാടത്തിന്‍െറ തൂണുകള്‍ കാട് മൂടിയത് കാരണം വാഹനങ്ങള്‍ പാലത്തിന്‍െറ മുകളിലത്തെിയാല്‍ മാത്രമേ നേരില്‍ കാണാന്‍ കഴിയുകയുള്ളൂ എന്നതും ഗതാഗതക്കുരുക്കിന് കാരണമാവുന്നു. തലശ്ശേരി-വളവുപാറ റോഡിന്‍െറ പണി പാതിവഴിയിലാണ്. പുതിയ പാലങ്ങളുടെ നിര്‍മാണവും തുടങ്ങിയിടത്ത് തന്നെ നിര്‍ത്തിവെച്ചിരിക്കുന്നു. പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലം ഇളകുന്ന ശബ്ദം വരാതിരിക്കാന്‍ പാലത്തിന്‍െറ നടുവിലായി റബര്‍ കഷണങ്ങള്‍ വെച്ചിരിക്കയാണ്. അമിത ഭാരം കയറ്റി പോവുന്ന വാഹനങ്ങള്‍ക്ക് മെരുവമ്പായി പാലം ഭീഷണിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.