കണ്ണൂര്‍:നഗരം ഓണത്തിരക്കിലേക്ക്. മേളകളും വഴിവാണിഭങ്ങളും സജീവമായതോടെ നാടിന്‍െറ നാനാഭാഗത്തുനിന്നും ജനങ്ങള്‍ നഗരത്തിലേക്ക് ഒഴുകുകയാണ്. മഴമാറി നില്‍ക്കുന്നത് ഓണവിപണിയില്‍ പ്രതീക്ഷ തളിര്‍ക്കാനിടയാക്കിയിട്ടുണ്ട്. നിരവധി മേളകളും വിവിധ മത്സരങ്ങളും കലാപരിപാടികളുമായി സംഘടനകളും സ്ഥാപനങ്ങളും രംഗത്തത്തെിയതോടെ ഓണക്കാലം കൊഴുക്കുകയായി. ഓണ നിലാവിനെ വരവേറ്റ് കണ്ണൂര്‍ നഗരത്തില്‍ പുലിക്കൂട്ടം ഇന്നലെ നിറഞ്ഞാടിയത് കാണികളില്‍ കൗതുകം തീര്‍ത്തു. ഒപ്പം വനിതാ ശിങ്കാരിമേളം മനം കുളിര്‍പ്പിക്കുന്ന കാഴ്ചയായി. ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ ലൈബ്രറിയുമാണ് ഓണം വാരാഘോഷത്തിന്‍െറ ഭാഗമായി ഘോഷയാത്ര സംഘടിപ്പിച്ചത്. തൃശൂരില്‍ നിന്നുള്ള പൂന്തോള്‍ ദേശം പുലിക്കളി ടീമിന്‍െറ അകമ്പടിയോടെയാണ് ഘോഷയാത്രക്ക് തുടക്കമായത്. ജില്ലയിലെ എട്ട് വനിതാ ശിങ്കാരിമേളം ടീമുകള്‍ ഒന്നിന് പിറകിലായി അണിചേര്‍ന്നു. എട്ട് വാദ്യസംഘത്തിലെ ഇരുന്നൂറോളം പേരും പത്ത് പുലികളും നഗരവീഥികളെ പുളകമണിയിച്ചപ്പോള്‍ പതിനായിരങ്ങളാണ് റോഡിനിരുവശവും ഘോഷയാത്ര കാണാന്‍ തടിച്ചുകൂടിയത്. വൈകീട്ട് നാലോടെ വിളക്കുംതറ മൈതാനിയില്‍ നിന്ന് തുടങ്ങിയ ഘോഷയാത്ര ഏഴോടെ ടൗണ്‍ സ്ക്വയറില്‍ സമാപിച്ചു. ശിങ്കാരി മേളം മത്സരത്തില്‍ അണിനിരന്ന ടീമുകള്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ പ്രദര്‍ശനം കാഴ്ചവെച്ചു. സ്ത്രീശക്തി ചെറുപുഴ, സ്വരലയ വാദ്യസംഘം പട്ടാന്നൂര്‍, ജ്വാല വനിതാ സംഘം തവിടിശ്ശേരി, വയലോരം പുഞ്ചവയല്‍, വൈവിധ്യ ശിങ്കാരിമേളം തോപ്പിലായി, കടലോരം വനിതാ വാദ്യസംഘം, സൗപര്‍ണിക ശിങ്കാരി മേളം ആലക്കാട്, തേജസ്വിനി വാദ്യകലാസംഘം എയ്യന്‍കല്ല് എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കാളികളായത്. വിളക്കുംതറ മൈതാനിയില്‍ കലക്ടര്‍ പി. ബാലകിരണ്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ. ബൈജു, വൈസ് പ്രസിഡന്‍റ് എം. മോഹനന്‍, ഡി.ടി.പി.സി സെക്രട്ടറി സജീ വര്‍ഗീസ്, അംഗങ്ങളായ പി.വി. പുരുഷോത്തമന്‍, കെ.സി. ഗണേശന്‍, നഗരസഭാ കൗണ്‍സിലര്‍ ഏറമ്പള്ളി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സമാപനത്തില്‍ മുന്‍ എം.പി കെ. സുധാകരന്‍ ഘോഷയാത്രയില്‍ പങ്കെടുത്തവരെ ആദരിച്ചു. ഡി.ടി.പി.സിയുടെ ഓണ നിലാവില്‍ ചൊവ്വാഴ്ച രാത്രി ഗായത്രി സുബ്രഹ്മണ്യം അവതരിപ്പിച്ച ശാസ്ത്ര നൃത്തം കാണികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. തുടര്‍ന്ന് നടന്ന ഒട്ടകപ്പക്ഷി ഡാന്‍സും ഡോള്‍ ഡാന്‍സും ഓണാഘോഷത്തിന് പൊലിമ പകരുന്നതായി. ബുധനാഴ്ച തലക്കാവേരി സ്കൂള്‍ ഓഫ് ആര്‍ട്സിന്‍െറ നൃത്തം അരങ്ങേറും. ശിങ്കാരിമേള മത്സരത്തില്‍ സ്ത്രീ ശക്തി ചെറുപുഴ ഒന്നാം സ്ഥാനവും സ്വരലയ പട്ടാന്നൂര്‍ രണ്ടാം സ്ഥാനവും നേടി. ജ്വാല വനിതാ സംഘം തവിടിശ്ശേരിക്കാണ് മൂന്നാം സ്ഥാനം. വിജയികള്‍ക്ക് 29ന് ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.