തളിപ്പറമ്പ്: തളിപ്പറമ്പ് കോടതി സമുച്ചയത്തില്‍ രണ്ട് കോടതികള്‍ കൂടി അനുവദിക്കാന്‍ ശ്രമം നടത്തുമെന്നും എം.എ.സി.ടി കോടതിയില്‍ അഞ്ച് ജീവനക്കാരെകൂടി അനുവദിക്കുമെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. പുതുതായി നിര്‍മിച്ച കോടതി സമുച്ചയത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകവൃത്തി ഏറ്റവും അന്തസ്സുള്ള ജോലിയാണ്. രാഷ്ട്രീയം അവസാനിപ്പിച്ചാല്‍ താനും ഈ വഴിയിലേക്ക് തിരിയും. ശ്രീകണ്ഠപുരത്ത് കോടതി അനുവദിച്ചു കിട്ടാന്‍ ഏറെ കാലമായി ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ളെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ എണ്ണക്കുറവ് കാരണം എം.എ.സി.ടി കോടതി ഉടന്‍ പൂട്ടേണ്ടി വരുമോയെന്ന ആശങ്ക ഉണ്ടെന്ന് എം.എ.സി.ടി കോടതി ഉദ്ഘാടനം ചെയ്ത് ജസ്റ്റിസ് സി.കെ. അബ്ദുറഹീം പറഞ്ഞു. ബജറ്റില്‍ സര്‍ക്കാറുകളെല്ലാം നീതിന്യായ വകുപ്പിനെ അവഗണിക്കുകയാണ്. ഈ വകുപ്പില്‍ നിന്നും സര്‍ക്കാറിലേക്ക് എത്തുന്ന മൂല്യത്തെ കുറിച്ച് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, കെ.പി. ജോതീന്ദ്രനാഥ് എന്നിവര്‍ മുഖ്യാതിഥികളായി. ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റുമാരായ പി.വി. ശ്രീധരന്‍ നമ്പ്യാര്‍, കെ. ബാലകൃഷ്ണന്‍ നായര്‍ എന്നിവരെ ജസ്റ്റിസ് കെ. രാമകൃഷണന്‍ ആദരിച്ചു. ജയിംസ് മാത്യു എം.എല്‍.എ, ആര്‍. നാരായണ പിഷാരടി, റംല പക്കര്‍, സി. ഉമ്മര്‍, സി.കെ.പി. പത്മനാഭന്‍, എം.വി. അമരേശന്‍, കെ.വി. വിജയന്‍, പി.പി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എം.ജെ. സെബാസ്റ്റ്യന്‍ സ്വാഗതവും സെക്രട്ടറി പി.ബി. മനോജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.